കൂടരഞ്ഞി : മലബാർ റിവർ ഫെസ്റ്റിവൽ പ്രീ-ഇവന്റിന്റെ ഭാഗമായി കുടരഞ്ഞി ഗ്രാമപഞ്ചായത്തും ഗ്രീൻസ് കൂടരഞ്ഞിയും സംയുക്തമായി മഴ നടത്തം സംഘടിപ്പിക്കുന്നു. ജൂലൈ 12-ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കക്കാടംപൊയിൽ റിസോർട്ടിന് സമീപം, താഴെ കക്കാടിൽ നിന്ന് ആരംഭിക്കുന്ന ട്രെക്കിംഗ് കാറ്റാടിക്കുന്ന് വ്യൂ പോയിന്റിൽ സമാപിക്കും.
മൺസൂൺ കാലത്തെ പശ്ചിമഘട്ടത്തിന്റെ പ്രകൃതി ഭംഗി, മൂടൽമഞ്ഞ്, പച്ചപ്പാർന്ന മലനിരകൾ, ശുദ്ധവായു എന്നിവ ആസ്വദിക്കാൻ അവസരമൊരുക്കുന്ന ഈ നടത്തം പ്രകൃതി സ്നേഹികൾക്കും സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും മികച്ച അനുഭവമാകും.
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഈ പ്രീ-ഇവന്റിൽ യുവജനങ്ങളും കുടുംബങ്ങളും ഉൾപ്പെടെ എല്ലാ പ്രകൃതി സ്നേഹികളും പങ്കാളികളാകും. തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ, സി കെ കാസിം പരിപാടി ഉദ്ഘാടനം ചെയ്യും. മുൻ കൂട്ടി രജിസ്റ്റർ ചെയ്യേണ്ട നമ്പർ : 7012639141

0 Comments