തിരുവമ്പാടി : ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കോച്ചസ്, ടീച്ചേഴ്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ സ്റ്റുഡൻസ്, എന്നിവർക്ക് വേണ്ടി കിഡ്സ് അത്‌ലറ്റിക്സ് ഏകദിന ശില്പശാല സംഘടിപ്പിച്ചു.
കോഴിക്കോട് ഫിസിക്കൽ എജുക്കേഷൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഫിസിക്കൽ എഡ്യൂക്കേഷൻ വൈസ് പ്രിൻസിപ്പൽ ഡോ. സുനിൽ അൽഫോൺസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കിഡ്സ് അത്‌ലറ്റിക്സ് സംസ്ഥാന കൺവീനറും കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻറ് എച്ച്.ഒ ഡി . പ്രൊഫ. ഷിനിൽ കുര്യാക്കോസ് ക്ലാസുകൾ നയിച്ചു.
ചടങ്ങിൽ കിഡ്സ് അത്‌ലറ്റിക്സ് ജില്ലാ കൺവീനർ നോബിൾ കുര്യാക്കോസ്, ഡോ.ഹാരിസ് ബാബു, അത്‌ലറ്റിക്സ് അസോസിയേഷൻ ജില്ലാ ട്രഷറർ ഇബ്രാഹിം ചീനിക, മുഹമ്മദ് ഹസൻ, ഇല്യാസ് സി.റ്റി,വിനോദ് ജോസ്, പ്യാരിൻ എബ്രഹാം, ജോയിൻ സെക്രട്ടറി സാബിറ എന്നിവർ പ്രസംഗിച്ചു.

0 Comments