കൂടരഞ്ഞി : കൂമ്പാറ–കക്കാടംപൊയിൽ റോഡിലെ പനച്ചിക്കൽ കയറ്റത്തിൽ കമ്പിയുമായി കക്കാടംപൊയിൽ ഭാഗത്തേക്ക് പോയ ലോറിയും എതിർദിശയിൽ വന്ന മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം സംഭവിച്ചു.
അപകടത്തിൽ പിക്കപ്പ് വാനിന്റെ ഡ്രൈവർക്ക് നിസാര പരിക്കേറ്റു.
മഴയെ തുടർന്ന് റോഡ് തെന്നലുള്ള നിലയിലായതിനാൽ ഈ മേഖലയിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

0 Comments