കോഴിക്കോട് : രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ. ഡോ.വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായി പ്രഖ്യാപിച്ചു. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽവരുന്നത്. കോഴിക്കോട് രൂപത സ്ഥാപിതമായി 102 വർഷം പിന്നിടുമ്പോഴാണ് സുപ്രധാന പ്രഖ്യാപനം.1923 ജൂൺ 12 നാണ് കോഴിക്കോട് രൂപത സ്ഥാപിതമായത്. വത്തിക്കാനിൽ നടന്ന പ്രഖ്യാപനത്തിലാണ് അതിരൂപതയായി ഉയര്‍ത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം വായിച്ചത് തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ്. ഓശന ഞായർ സമ്മാനമാണ് ലഭിച്ചതെന്ന് തലശ്ശേരി …
Read moreകോടഞ്ചേരി : ചന്ദ്രൻകുന്നേൽ പരേതനായ മാത്യുവിന്റെ ഭാര്യ മേരി മാത്യു (79) നിര്യാതയായി. മക്കൾ : പരേതനായ ഷൈജൻ, ഷാൻ്റി , ഷാബു , ഷീന , പരേതനായ ജോജോ, ഷീജ. മരുമക്കൾ : റെയ്മോൾ പുളിക്കൽ കോടഞ്ചേരി, സജി മണ്ണൂർ മീനങ്ങാടി, നിഷ കരിന്തോളിൽ കുപ്പായക്കോട്, സൈമൺ കാട്ടിപ്പറമ്പിൽ മേപ്പാടി, സിജു വാകത്താനം, സജി കുറ്റിക്കാട്ടുമണ്ണിൽ തിരുവമ്പാടി. സംസ്കാരം നാളെ (13-04 -2025) ഞായർ രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ
Read moreകൂടരഞ്ഞി : ഗ്രാമപഞ്ചായത്തും വനം വകുപ്പും സംയുക്തമായി കക്കാടംപൊയിൽ നായാടംപൊയിൽ- കുരിശുമല ഇക്കോ ടൂറിസം സെന്ററായി വികസിപ്പിക്കുന്നതിനു ധാരണയായി. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ വനം- വന്യ ജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പങ്കെടുത്തു നടന്ന അവലോകന യോഗത്തിനും സ്ഥലം സന്ദർശനത്തിനും ശേഷമാണ് ധാരണയായത്. മലയോര മേഖലയിൽ കുറഞ്ഞ കാലം കൊണ്ട് നടന്നിട്ടുള്ള വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങളെ ജനജീവിതത്തിന് ഉപകാരപ്രദമായ പദ്ധതികളാക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു. ഇക്കോ ടൂറിസം പദ്ധതി പ്ര…
Read moreമലപ്പുറം : നിലമ്പൂർ കരിമ്പുഴയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മുട്ടികടവ് സ്വദേശി അമർ ജ്യോതി(29), ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. ബസ് ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്കിന്റെ നിയന്ത്രണം വിട്ടതോടെ ഇരുവരും ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അമർ ജ്യോതി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഗുരുതരമായി …
Read moreകൊടിയത്തൂർ : എൻ.എം.എം.എസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി നഷ് വ മണിമുണ്ടയിലിനെ വീട്ടിലെത്തി ആദരിച്ച് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി. പാഠ്യ പാഠ്യേതര രംഗത്ത് കഴിവ് തെളിയിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പ്രാേത്സാഹിപ്പിക്കുക എന്ന ഭരണ സമിതിയുടെ നയത്തിൻ്റെ ഭാഗമായാണ് ആദരവ് നൽകിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉപഹാരം നൽകി. വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. മറിയം കുട്ടിഹസ്സൻ, ആയിഷ ചേലപ്പുറം, വി.ഷം ലൂലത്ത്, ടി.കെ അബൂബ…
Read moreപുല്ലുരാംപാറ : സി ആർ ഐ ഫണ്ടുപയോഗിച്ച് ഈയിടെ ബി എം ബി സി നിലവാരത്തിൽ നവീകരിച്ച ഓമശ്ശേരി – കോടഞ്ചേരി – പുലിക്കയം – തോട്ടുംമൂഴി – പള്ളിപ്പാലം – ഇലന്തു കടവ് റോഡിൽ പള്ളിപ്പാലത്തിനു സമീപം പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു.ഒന്നര മാസം മുൻപാണ് പൈപ്പ്പൊട്ടിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്..അപ്പോൾ തന്നേ ജലവിതരണവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിലെയും ഉദ്യോഗസ്ഥരെ നാട്ടുകാർ വിവരം അറിയിച്ചെങ്കിലും നാളിതുവരേ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. വർഷങ്ങളായുളള കാത്തിരിപ്പിന് വിരാമമിട്ട് ഈയടുത്താണ് ഈ റോഡ് എട്ട് മ…
Read moreകൂടരഞ്ഞി : കാർഷികമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ആരോഗ്യം ക്ഷേമം സുരക്ഷ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി യു എൻ വിമണും വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജെന്റർ പാർക്കും കേരള റെസ്പോൺസിബിൾ ടൂറിസം മിഷനും ചേർന്ന് കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ് അധ്യക്ഷയായി. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജെറീന റോയ്, വാർഡ് അംഗങ്ങളായ ബോബി ഷിബു…
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin