തൃശൂർ : മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തിൽ ഗുരുതരമായി പരുക്കേറ്റ കരാറുകാരൻ സതീശൻ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് വിന്റിലേറ്ററിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ഇതോടെ വെടിക്കെട്ട്ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. 90 ശതമാനത്തിൽ അധികം പൊള്ളലേറ്റ സതീശൻ തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ മൂന്ന് പേർ കൂടി ചികിത്സയിലുണ്ട്. ഇവരുടെ നില ഗുരുതരമല്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Read moreകൂടരഞ്ഞി : കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാമ്പുകടിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പാമ്പുകടിയുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, അടിയന്തര ചികിത്സയുടെ പ്രാധാന്യം, പാമ്പുകടിയേറ്റ് സംഭവിക്കാവുന്ന അപകടസാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നടന്നു. ശരിയായ പ്രഥമ ശുശ്രൂഷ മാർഗങ്ങൾ, പൊതുജനങ്ങളിൽ നിലനിൽക്കുന്ന തെറ്റായ വിശ്വാസങ്ങൾ, ജനവാസ മേഖലകളിൽ പാമ്പ് കടന്നുവരുന്നത് തടയുന്നതിനുള്ള മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഷാജീവ് കെ., ബീറ്റ് ഫോറസ്റ്റ് ഓഫീസർ അജീഷ് …
Read moreഎടവണ്ണ : പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന അതിഥിത്തൊഴിലാളിയെ പാമ്പ് കടിയേറ്റ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ഒതായിയിലാണ് സംഭവം. അസം സ്വദേശിയായ ബിനോയ്ക്കാണ് (30) കടിയേറ്റത്. ഇയാളുടെ താമസസ്ഥലത്തിന് സമീപത്ത് നിന്നാണ് പാമ്പിൻ കുഞ്ഞിനെ കിട്ടിയതെന്ന് പറയുന്നു. അതിഥിത്തൊഴിലാളിയെ നാട്ടുകാർ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചു. മദ്യ ലഹരിയിലാണ് ബിനോ പാമ്പിനെ പിടികൂടിയതെന്ന് നാട്ടുകാർ പറയുന്നു.
Read moreതൃശൂർ : കടമ്പോട് ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരിച്ച കാവുങ്ങൽ അൽജോയുടെ വീട്ടിൽ നിന്ന് വീണ്ടും രണ്ടു പാമ്പുകളെ പിടികൂടി. വൈകിട്ട് ഏഴരയോടെയും രാത്രി വൈകിയുമാണ് പാമ്പുകളെ കണ്ടെത്തിയത്. ആദ്യത്തെ പാമ്പിനെ അയൽവാസികളാണ് കണ്ടത്. രണ്ടും വെള്ളിക്കെട്ടൻ വർഗത്തിൽപ്പെട്ട പാമ്പുകളാണ്. തുടർച്ചയായ നാലാം ദിവസമാണ് പാമ്പുകളെ പിടികൂടുന്നത്. കിടപ്പുമുറിയോടു ചേർന്ന ശുചിമുറിക്ക് സമീപത്തുനിന്നാണ് പാമ്പുകളെ കിട്ടിയത്. ഇന്നു വീടിന്റെ തറ പൊളിച്ച് തിരച്ചിൽ തുടരാനാണ് തീരുമാനം. വനംവകുപ്പ് അധികൃതർ ഇന്നലെ രാവിലെ അൽജോയുടെ വീട്ട…
Read moreമുംബൈ : ഐപിഎല്ലിലെ ചിരവൈരികളുടെ പോരിൽ ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ ജയം. 103 റൺസിന് മുംബൈ ഇന്ത്യൻസിനെ തകർത്തു. 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 104 ഓൾഔട്ടായി. സെഞ്ച്വറി നേടിയ മലയാളിതാരം സഞ്ജു സാംസണാണ് ചെന്നൈയുടെ വിജയശിൽപി. 208 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈയുടെ സ്കോർ ബോർഡിൽ 11 റൺസെത്തിയപ്പോഴേക്കും ടോപ് ത്രീ ഡ്രെസിങ് റൂമിൽ തിരിച്ചെത്തി. ഉടനടി മറ്റൊരു വിക്കറ്റ് വീഴാതെ കാത്തെങ്കിലും തിലക് വർമയുടെയും സൂര്യകുമാർ യാദവിന്റെയും മെല്ലാപ്പോക്ക് പോക്ക് മുംബൈക്ക് തിരിച്ചടിയായി. ഒടുവിൽ…
Read moreകോഴിക്കോട് : ഉള്ളിയേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ. കൊയിലാണ്ടി കാരാപൊയിൽ മൂസയുടെ മകൻ ഫിറോസ് (29), പയ്യന്നൂർ ഹരിവിലാസം വീട്ടിൽ ശിവദാസിന്റെ മകൾ ശീതൾ ശിവദാസ് (21) എന്നിവരാണ് പിടിയിലായത്. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന് സമീപമുള്ള ബ്ലൂ മെറിഡിയൻ അപ്പാർട്ട്മെന്റിൽനിന്നാണ് ഇരുവരും പിടിയിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ച 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവുമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. പാക്കിങ് സാമഗ്രികളും ഇലക്ട്രോണിക് ത്രാസുകളും കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട് എ…
Read moreകണ്ണൂർ : കിണറു പണിക്കിടെ സൂര്യാഘാതമേറ്റ യുവാവ് മരിച്ചു. ചക്കരക്കൽ പള്ളിപ്പൊയിൽ സ്വദേശി എം.വി. സനൽ കുമാർ (37) ആണ് മരിച്ചത്. അടുത്ത വീട്ടിൽ കിണർ വൃത്തിയാക്കുന്നതിന് സഹായിക്കുന്നതിനിടെയാണ് ബുധനാഴ്ച്ച കാലത്ത് 11 മണിയോടെ കുഴഞ്ഞുവീണത്. ഉടൻ തന്നെ പള്ളിപ്പൊയിലിലെ സ്വകാര്യ ക്ലിനിക്കിലും തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. സൂര്യാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin