LATEST

6/recent/ticker-posts

കോഴിക്കോട് സ്വദേശിക ളായ ബേക്കറി ഉടമകളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഒരാളുടെ കഴുത്തറുത്ത നിലയില്‍




കൊയമ്പത്തൂർ : കോയമ്ബത്തൂരില്‍ ബേക്കറി നടത്തുന്ന മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ്‌ (51), മഹേഷ്‌ (48) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോയമ്ബത്തൂർ റെയില്‍വേ സ്റ്റേഷൻ റോഡിന് സമീപം തുടിയല്ലൂരില്‍ പ്രവർത്തിച്ചിരുന്ന ബേക്കറിയുടെ ഉടമകളായിരുന്നു രണ്ടുപേരും. കഴിഞ്ഞ ദിവസം ബേക്കറി തുറക്കാതെ വന്നതോടെ പ്രദേശവാസികള്‍ ഇവരെ അന്വേഷിച്ച്‌ വിശ്വനാഥപുരത്തെ വീട്ടില്‍ എത്തികയായിരുന്നു. 

തുടർന്നാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തുടിയല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും അവിവാഹിതരാണ്. മൃതദേഹങ്ങള്‍ കോയമ്ബത്തൂർ മെ‍‍ഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


Post a Comment

0 Comments