ന്യൂഡല്‍ഹി : ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പകരമായി പാകിസ്താൻ നടത്തിയ മിസൈല്‍ ആക്രമണം ചെറുത്തത് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം. റഷ്യയില്‍ നിന്ന് ഇന്ത്യ അടുത്തിടെ വാങ്ങിയ പ്രതിരോധ സംവിധാനമാണ് എസ്-400. യുദ്ധവിമാനങ്ങള്‍, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ തകർക്കാൻ കഴിയുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400.
ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താനിലും പാക് അധീന കശ്മീരിലുമായി ഒമ്പതിടത്ത് ഇന്ത്യ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ പ്രത്യാക്രമണം പ്രതിരോധിക്കാനായി എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ ആക്ടിവേറ്റ് ചെയ്തിരുന്നു.
ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400. 40 മുതല്‍ 400 കിലോമീറ്റർ ദൂരെ വരെയുള്ള ഒന്നലധികം ലക്ഷ്യങ്ങളെ കണ്ടെത്താനും അവയെ ഒരേസമയം തകർക്കാനും ഇതിന് സാധിക്കും. അഞ്ച് എസ്-400 മിസൈല്‍ സംവിധാനമാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയത്. ഇതില്‍ മൂന്നെണ്ണമാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് വിതരണം ചെയ്തിട്ടുള്ളത്.
ഇതിലൊന്ന് പാക് അതിർത്തിയുടെ സുരക്ഷയ്ക്കായാണ് വിന്യസിച്ചിരുന്നത്.
ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, ലുധിയാന, ഭുജ് തുടങ്ങിയ സ്ഥലങ്ങളേ ലക്ഷ്യമിട്ടാണ് പാകിസ്താൻ ആക്രമണം നടത്തിയത്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങള്‍ എസ്-400 നിഷ്പ്രഭമാക്കി. ഇന്ത്യ ഇതിന് സുദർശൻ ചക്ര എന്നാണ് പേരിട്ടിരിക്കുന്നത്.
0 Comments