LATEST

6/recent/ticker-posts

മികച്ച റഫറിയായി തിരഞ്ഞെടുത്തു.


കൂടരഞ്ഞി : കേരള ഫുട്ബോൾ അസോസിയേഷൻ 2024-25 വർഷത്തെ മികച്ച ഫുട്ബോൾ റഫറിയായി കൂടരഞ്ഞി സ്വദേശി ജസ്റ്റിൻ ജോസിനെ തിരഞ്ഞെടുത്ത് ആദരിച്ചു. നാഷണൽ റഫറിയായ ജസ്റ്റിൻ കൂടരഞ്ഞി കുഴിവേലിൽ ജോസ് - സിസിലി ദമ്പതികളുടെ മകനാണ്. 

അർജുന സ്പോർട്സ് ക്ലബ് ഭാരവാഹിയായ അദ്ദേഹം മരുതോങ്കര സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ കായിക അധ്യാപകനാണ്. കായിക അധ്യാപികയായ അലീന ഭാര്യയും എമിലിയ ഏക മകളുമാണ്. 2022 -23 അർജുന ക്ലബ്ബ് ഭാരവാഹിയായി കൂടരഞ്ഞി സ്വദേശി മെൽബിൻ തോമസിനെ മികച്ച റഫറിയായി തിരഞ്ഞെടുത്തിരുന്നു.


Post a Comment

0 Comments