കൂടരഞ്ഞി : ദേവസ്വം ബോർഡ് പിരിച്ചുവിട്ടു ഭക്തരുടെ സമിതിക്ക് ക്ഷേത്ര ഭരണം ഏൽപ്പിക്കണം. കേരളത്തിലെ ദേവസ്വം ബോർഡിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലും അധികാരപ്പെട്ട ഏജൻസികൾ പരിശോധിച്ചു നിജസ്ഥിതികൾ ഭക്തരെ ബോധ്യപ്പെടുത്തണം ഷാൻ കട്ടിപ്പാറ.
ശബരിമല ക്ഷേത്രത്തിലെയും. ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെയും. നീലേശ്വരം ക്ഷേത്രത്തിലെയും സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട് കൂടരഞ്ഞി ബിജെപി പഞ്ചായത്ത് കമ്മിറ്റി (13/ 10/2025) തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് കൂടരഞ്ഞിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിലും തുടർന്ന് നടത്തിയ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് വിൻസ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ കോഴിക്കോട് റൂറൽ ജില്ലാ വൈസ് പ്രസിഡണ്ട് ഷാൻകട്ടിപ്പാറ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
സംസ്ഥാന സമിതി അംഗം ജോസ് വാലുമണ്ണേൽ, ബിജെപി മുക്കം മണ്ഡലം പ്രസിഡണ്ട് അഖിൽ പി എസ്, ന്യൂനപക്ഷമോർച്ച ജില്ലാ സെക്രട്ടറി റിഷാദ് സുല്ലമി, മണ്ഡലം ജനറൽ സെക്രട്ടറി രാജൻ കൗസ്തുഭം, മണ്ഡലം വൈസ് പ്രസിഡണ്ട് യുടി ഹരിദാസ്, മണ്ഡലം സെക്രട്ടറി ശൈലേഷ്, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.
പഞ്ചായത്ത് ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ മമ്പാട് സ്വാഗതവും, ഗിരീഷ് കുളിപ്പാറ നന്ദിയും പറഞ്ഞു.
0 Comments