കൂടരഞ്ഞി : മരഞ്ചാട്ടി ഒക്ടോബർ 2 ഗാന്ധിജയന്തിയുടെ ഭാഗമായി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ മരഞ്ചാട്ടി ഖാദി ബോർഡ് സന്ദർശിച്ചു. സ്കൂൾ മാനേജർ ഫാദർ ജിതിൻ നരിവേലിൽ, ഹെഡ്മാസ്റ്റർ ബേബി സാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഖാദിബോർഡ് സന്ദർശനം കുട്ടികൾക്ക് വേറിട്ടൊരനുഭവമായി.
ഖാദി വസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഖാദി വസ്ത്രം ധരിക്കാനുള്ള കാരണങ്ങളും പരമ്പരാഗത രീതിയിലുള്ള നെയ്ത്തുപകരണങ്ങളെ കുറിച്ചും ബേബി സാർ, ഹസ്സൻ കുട്ടി എന്നിവർ വിശദീകരിച്ചു.
0 Comments