LATEST

6/recent/ticker-posts

രാഗാസ് 2025 വിജയികൾ:




കൂടരഞ്ഞി : ഗ്രീൻസ് കൂടരഞ്ഞി സംഘടിപ്പിച്ച ജില്ലാതല പ്രസംഗ ചിത്ര രചനാ മത്സരങ്ങൾ 'രാഗാസ് - 2025' കൂടരഞ്ഞി സെന്റ് സെബാസ്സ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. മത്സരങ്ങൾ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ ഉൽഘാടനം ചെയ്തു. 

ഗ്രീൻസ് പ്രസിഡണ്ട് ജയേഷ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. ടോമി പ്ലാത്തോട്ടം, യേശുദാസ് സി ജോസഫ്, തോമസ് വലിയപറമ്പൻ, ടോം തോമസ്, തൂലിക പൗലോസ്, ആർട്ടിസ്റ്റ് ഹനീഫ, ചാരുത ആർട്ടിസ്റ്റ് ബൈജു, ജോയി മച്ചുക്കുഴിയിൽ, അഗസ്റ്റിൻ മുതലക്കുഴിയിൽ, ആൻസിയ ടോം തുടങ്ങിയവർ സംസാരിച്ചു. 

പ്രസംഗ മത്സരത്തിൽ തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ നയര ഫാത്തിമ ഒന്നാം സ്ഥാനവും കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂളിലെ ജൈന ഷാൻ രണ്ടാം സ്ഥാനവും ആനിക്കാംപോയിൽ മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മിത്ര ജസ്റ്റിൻ മൂന്നാം സ്ഥാനവും നേടി. 

ചിത്രരചന മത്സരത്തിൽ സീനിയർ വിഭാഗത്തിൽ നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ തീർത്ഥ എസ് ഒന്നാം സ്ഥാനവും തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ ആന്റോ മാത്യു രണ്ടാം സ്ഥാനവും മീര ക്ലെയർ മാരിയറ്റ് മൂന്നാം സ്ഥാനവും നേടി. 

ജൂനിയർ വിഭാഗത്തിൽ താമരശ്ശേരി അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആൻലിയ തെരേസ സജി ഒന്നാം സ്ഥാനവും, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ആൻഡ്രിയ പ്രിൻസ് രണ്ടാം സ്ഥാനവും, പുഷ്പഗിരി ലിറ്റിൽ ഫ്ലവർ യു പി സ്കൂളിലെ നയനാ റെന്നി മൂന്നാം സ്ഥാനവും നേടി.

സബ് ജൂനിയർ വിഭാഗത്തിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ ഹെൽന എലിസബത്ത് അനൂപ് ഒന്നാം സ്ഥാനവും, ആനിക്കാംപൊയിൽ മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നൈഫ ഫാത്തിമ രണ്ടാം സ്ഥാനവും, ഇവാ സാറ ബിജു മൂന്നാം സ്ഥാനവും നേടി.

വിജയികൾക്ക് ക്യാഷ് അവാർഡ് , മെമൻ്റോ, സർട്ടിഫിക്കറ്റ് എന്നിവയും ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയുടെ വിദ്യാലയത്തിന് എവർ റോളിംഗ് ട്രോഫികളും സമ്മാനിച്ചു.

Post a Comment

0 Comments