കൂടരഞ്ഞി : മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ ശ്രീ. എം. ജി ഭാസ്കരന്റെ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ഒരുക്കിയ വൈവിധ്യമാർന്ന പ്രദർശനം നടന്നു. ഉപയോഗം കഴിഞ്ഞ വസ്തുക്കളിൽ നിന്നും പുതുമയും പ്രയോജനം നിറഞ്ഞതുമായ വിവിധ നിർമ്മിതികൾ അവതരിപ്പിച്ച പ്രദർശനം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ ആകർഷിച്ചു.
പ്ലാസ്റ്റിക് ബോട്ടിൽ, പഴയ പേപ്പർ, കാർഡ്ബോർഡ്, ചകിരി, ഉപയോഗശൂന്യമായ പാത്രങ്ങൾ, മരച്ചില്ലകൾ, കളിമണ്ണ് തുടങ്ങിയവ ഉപയോഗിച്ച് തയാറാക്കിയ മോഡലുകൾ പരിസ്ഥിതി സൗഹൃദ സന്ദേശം പ്രചരിപ്പിക്കുന്നതായിരുന്നു.
മേരിഗിരി ഹൈസ്കൂൾ മാനേജർ റവ. ഫാ. ജോർജ് നരിവേലിൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സീനാ റോസ്, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹെഡ്മാസ്റ്റർ ബേബി സാർ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
0 Comments