കൂടരഞ്ഞി : മുസ്ലിം ലീഗ് ഏത് കാലഘട്ടത്തിലും മനുഷ്യസൗഹാർദത്തിന് മുൻതൂക്കം നൽകിയ പ്രസ്ഥാനമാണെന്ന് തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽസെക്രട്ടറിപി ജി മുഹമ്മദ് അഭിപ്രായപ്പെട്ടു.
താഴെക്കൂടരഞ്ഞി ഏരിയ മുസ്ലിം ലീഗ് പ്രവർത്തകരുടെ കുടുംബ സംഗമം ദാറുൽ ഉലും എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താൽക്കാലിക ലാഭത്തിനുവേണ്ടി ജനങ്ങൾക്കിടയിൽ വിഭാഗീയതയും വിദ്വേഷവും പരത്തുന്നവർ സാമൂഹ്യദ്രോഹികൾ ആണെന്നും അദ്ദേഹം പറഞ്ഞു.
സംഗമത്തിൽ 600 ൽ പരം ആളുകൾ പങ്കെടുത്തു .രണ്ട് സെഷനുകളിലായി നടന്ന പരിപാടിയിൽ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി കെ കാസിം,ഗ്രാമപഞ്ചായത്ത് അംഗവും നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയുമായ വി എ നസീർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
എൻ ഐ അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു.ജംഷീർ അലി ഹുദവി കിഴിശ്ശേരി ക്ലാസുകൾക്ക് നേതൃത്വം നൽകി. അബ്ദുൽ റഷീദ് അൽഖാസിമി, സലിം പാലയം പറമ്പിൽ,പി പി കബീർ,ബഷീർ ചെറുവറ്റപൊയിൽ,ഷാജി തെക്കൻ ചേരി,അബ്ദുൽ കരീം ഇല്ലിക്കൽ,അസീസ് നടക്കൽ,കബീർ കരിക്കം പറമ്പിൽ,മുജീബ് കാട്ടിലക്കണ്ടി, യൂസുഫ് കണിയാംപറമ്പിൽ, ശിഹാബുദ്ദീൻ കോപ്പിലാക്കൽ, നൂറുദ്ദീൻ കളപ്പുരക്കൽ എന്നിവർ സംസാരിച്ചു.
പികെ ഇല്യാസ് മൗലവി,റഷീദ് നൈനു കുന്നേൽ, ജലീൽ പാലയം പറമ്പിൽ , ഷാഹിർ നൈനു കുന്നേൽ, ശരീഫ് കീഴോട്ടിൽ, സൽസാൽ ചെറിയേടത്ത്, നുഅമാൻ വാളക്കുണ്ടൻ ,ഷമീർ പുത്തൻവീട്ടിൽ, ഷമീന കാട്ടിലക്കണ്ടി, ആയിഷബി ഷിയാസ്, ഖൈറുന്നിസ നൈൽകുന്നേൽ, നിസാർ ആയ പുരക്കൽ, ബീരാൻ മൂക്കൻ പറമ്പിൽ,സാദിക്ക് പുളിമൂട്ടിൽ , എന്നിവർ നേതൃത്വം നൽകി.
0 Comments