കൂടരഞ്ഞി : താഴെ കൂടരഞ്ഞി അങ്കണവാടി ഇനി മുതൽ തറപ്പിൽ അന്നക്കുട്ടി ടീച്ചർ സ്മാരക മന്ദിരം എന്നറിയപ്പെടും. കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവും ജീവിതകാലം മുഴുവൻ സോഷ്യലിസ്‌റ്റുമായിരുന്ന ടീച്ചറിന്റെ പേര് അങ്കണവാടിക്ക് നൽകണമെന്ന് ഏറെ കാലമായി ആർ ജെ ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
ഇതെ അങ്കൺവാടിയിൽ ഏറെകാലം അധ്യാപികയായി പ്രവർത്തിച്ചിരുന്ന ടീച്ചർ സൗജന്യമായി നൽകിയ സ്ഥലത്താണ് അങ്കണവാടി സ്ഥാപിച്ചിരിക്കുന്നത്.
മുഹമ്മദ്കുട്ടി പുളിക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ.വി.എ. നസീർ അധ്യക്ഷത വഹിച്ചു.
നാമകരണ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്‌തു. ദുരിതപൂർണമായ നാളുകളിൽ ഒരു തലമുറക്ക് അറിവുപകർന്ന ടീച്ചറിന്റെ ഓർമകൾ നിലനിർത്തുന്നതിന്നായി അങ്കണവാടിക്ക് തറപ്പിൽ അന്നകുട്ടി ടീച്ചർ സ്മാരക മന്ദിരം എന്ന് നാമകരണം നടത്തിയതിൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു .
ശ്രീ പി.എം.തോമസ് മാസ്റ്റർ,ജലീൽ ഇ.ജെ,ജോസ് തോമസ് മാവറ,ജിമ്മി ജോസ് പൈമ്പിള്ളിൽ,ജോർജ് വർഗീസ്,എം. ടി.സൈമൺ മാസ്റ്റർ,ജിനേഷ് തെക്കനാട്ട്,മാത്യു വർഗീസ്,ഹമീദ് ആറ്റുപുറം,റ്റി. എ.തോമസ്,ജോർജ് പ്ലാക്കാട്ട്,സജി പെണ്ണാപറമ്പിൽ,ജിൻസ് അഗസ്ത്യൻ,റ്റി. എ.ആൻ്റെണി തറപ്പിൽ,പ്രകാശൻ മൂലത്ത് ,സജി മുഖാലയിൽ ,രാജൻ കുന്നത്ത്, ബിജി ജിനേഷ്, ഷീബ സത്യൻ, ജിനോയ് തെക്കനാട്ട്, അഷ്‌റഫ് പൂളകണ്ണി തുടങ്ങിയവർ സംസാരിച്ചു.
0 Comments