പന്നിക്കോട് : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മുതപ്പറമ്പിൽ
വർഷങ്ങളോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച ആയുർവേദ സബ് സെൻ്റർ സ്വന്തം കെട്ടിടത്തിലേക്ക് മാറിയപ്പോൾ ഉദ്ഘാടനം നാടിൻ്റെ ഉത്സവമായി മാറി. 12 ലക്ഷം രൂപ ചിലവഴിച്ചാണ് പത്താം വാർഡിൽ കുന്നത്ത് ഉസ്സൻ മാസ്റ്റർ സ്മാരക സബ് സെൻ്ററിന് പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കിയത്.
2023 ൽ വാർഡ് മെമ്പർ മറിയം കുട്ടി ഹസ്സൻ്റെ നേതൃത്വത്തിൽ സ്ഥലം ഏറ്റെടുത്ത് 2024 ൽ തറക്കല്ലിട്ട് കഴിഞ്ഞ ദിവസം പ്രവൃത്തി പൂർത്തീകരിക്കുകയായിരുന്നു. കെട്ടിട നിർമ്മാണത്തിനായി കുന്നത്ത് ജുനൈദിൻ്റെ കുടുംബമാണ് സൗജന്യമായി 3 സെൻറ് സ്ഥലം നൽകിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പുതിയ കെട്ടിട ഉദ്ഘാടനം 'നിർവഹിച്ചു.
വാർഡ് മെമ്പർ മറിയം കുട്ടി ഹസ്സൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ പഞ്ചായത്തംഗങ്ങളായ ആയിഷ ചേലപ്പുറത്ത്, ബാബു പോലുക്കുന്നത്ത് വി.ഷം ലൂലത്ത്, മജീദ് രിഹ്ല, യൂ പി മമ്മദ് പ്രസ് ക്ലബ് പ്രസിഡൻ്റ് സി.ഫസൽ ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുജ ടോം, സി.പി ബീരാൻകുട്ടി, ബാബു മൂലയിൽ, ഷംസുദ്ധീൻ ചെറുവാടി, കെ.പി മുഹമ്മദ് മോൻ, പി.കുട്ടി ഹസ്സൻ, ജുനൈദ് കുന്നത്ത്, കെ.പി ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു
0 Comments