LATEST

6/recent/ticker-posts

അതിദാരിദ്ര്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും സമ്പൂർണ ലൈഫ്ഭവന പദ്ധതി ഗുണഭോക്തൃ സംഗമവും നടത്തി.




കൂടരഞ്ഞി : 2025 നവംബർ ഒന്നിന് കേരളം അതിദാരിദ്ര മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി 
കൂടരഞ്ഞി പഞ്ചായത്ത്‌ അതിദാരിദ്ര്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനം തിരുവമ്പാടി എം എൽ എ. ലിന്റോ ജോസഫ്സ നിർവഹിച്ചു. സർവ്വയിലൂടെ കണ്ടെത്തിയ 89 പേർക്ക് എല്ലാവിധ ജീവിതസൗകര്യങ്ങളും ഒരുക്കിയതിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം. 

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിലെ അർഹരായ മുഴുവൻ ഗുണഭോക്താക്കളെയും പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം നൽകിയ പഞ്ചായത്തായി കൂടരഞ്ഞി മാറി ഈ ഭരണാസമിതി നിലവിൽ വന്നതിനു ശേഷം 208 കുടുംബങ്ങൾക്കാണ് ഭവന നിർമാണ പദ്ധതിയുടെ പ്രയോജനം ലഭിച്ചത്
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തിയ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫ് അധ്യക്ഷനായി.

അസിസ്റ്റന്റ് സെക്രട്ടറി ജയപ്രകാശ് സ്വാഗതവും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഷേളിത വി ടി നന്ദിയും പറഞ്ഞു 
വൈസ് പ്രസിഡന്റ്‌ മേരി തങ്കച്ചൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായിട്ടുള്ള ജെറീന റോയ്, വി എസ് രവീന്ദ്രൻ, റോസിലി ടീച്ചർ  

മെമ്പർമാരായ ബാബു മൂട്ടോളി, സീന ബിജു, ബിന്ദു ജയൻ എന്നിവർ സംസാരിച്ചു. ലൈഫ് ഭവന പദ്ധതി റിപ്പോർട്ട്‌ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജോസ് കുര്യാക്കോസ് അവതരിപ്പിച്ചു.

Post a Comment

0 Comments