പുല്ലുരാംപാറ : സെന്റ് ജോസഫ്സ് ഹൈ സ്കൂളിൽ കായിക താരങ്ങൾക്ക് ജേഴ്‌സി വിതരണം നടത്തി. തുടർച്ചയായി 20 വർഷത്തിൽ അധികം ജില്ലാ, സബ് ജില്ലാ തലങ്ങളിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ്, നിരവധി പ്രാവശ്യം സംസ്ഥാന തലത്തിൽ 2, 3 എന്നിങ്ങനെ സ്ഥാനങ്ങൾ നേടിയ പുല്ലുരാം പാറ സ്കൂളിനും കായിക താരങ്ങൾക്കും ഉള്ള അംഗീകാരമായാണ് താമരശ്ശേരി കാർഷിക വികസന ബാങ്ക് എഴുപതോളം കായിക താരങ്ങൾക്ക് ജേഴ്‌സി വിതരണം ചെയ്തത്.
ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അമൽ പന്തംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ താമരശ്ശേരി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ഗിരീഷ് ജോൺ ജേഴ്‌സി വിതരണോനോൽഘാടനം നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, വാർഡ് അംഗം മേഴ്‌സി പുളിക്കാട്ട്, ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ്തി ടി, പ്രിൻസിപ്പൽ സുനിൽ ജോസഫ്, പ്രധാനാധ്യാപകരായ ജോളി ജോസഫ് ഉണ്ണിയേപ്പിള്ളിൽ, സിബി കുര്യാക്കോസ്, പി ടി എ പ്രസിഡന്റുമാരായ വിൽസൺ താഴത്തുപറമ്പിൽ, സോണി മണ്ടപത്തിൽ, എഡ്വേർഡ് എം, കുര്യൻ ടി ടി തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments