കുടരഞ്ഞി : പൂവാറൻതോട് ജലവൈദ്യുത പദ്ധതിക്ക് വേണ്ടി പുഴയിൽ സ്ഫോടനം നടത്തിയപ്പോൾ പ്രകമ്പനത്തിൽ സമീപത്തെ വീടുകൾക്കു നാശനഷ്ടം ഉണ്ടായതിനു നഷ്ടപരിഹാരം നൽകാത്ത കെ എസ് ഇ ബി യുടെയും കരാർ കമ്പനിയുടെയും നടപടിക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരം 4 ദിവസം പിന്നിട്ടു.
വീടുകളും, ഗവൺമെന്റ് എൽ പി സ്കൂളും, കോൺവെന്റും അടക്കം 26 കെട്ടിടങ്ങൾക്കാണു നാശനഷ്ടമുണ്ടായത്. പ്രശ്നം പരിഹരിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കാത്തതിനാലാണു നിർമാണം നടക്കുന്ന പവർഹൗസിനു മുൻപിൽ പ്രദേശവാസികളുടെ സമരം ആരംഭിച്ചത്.
പദ്ധതി നിർമ്മാണം അവസാനഘട്ടത്തിൽ എത്തിയതോടെ പ്രശ്നം പരിഹരിച്ചതിനുശേഷം മാത്രമേ നിർമ്മാണം അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാർ. സമരം ആരംഭിച്ചതോടെ പവർ ഹൗസ് നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്.
സമരസമിതി നേതാക്കളായ ഡെന്നീസ് ചോക്കാട്ട്, മാർട്ടിൻ വടക്കേൽ, ജിനേഷ് ഇളപ്പുങ്കൽ തുടങ്ങിയ സമരസമിതി നേതാക്കളുടെ നേതൃത്വത്തിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്, വാർഡ് മെമ്പർമാരായ തോമസ് മാത്യു, റോയ് ആക്കേൽ എന്നീ നേതാക്കൾ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.

0 Comments