LATEST

6/recent/ticker-posts

പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിച്ചു.



കൂടരഞ്ഞി : തിരുവമ്പാടിയിൽ നിന്നും മലയോര ഹൈവേ വഴിയുള്ള ആദ്യ സർവീസ് ആരംഭിച്ചു. തിരുവമ്പാടി - പുല്ലൂരാംപാറ- പുന്നക്കൽ- കൂടരഞ്ഞി- മുക്കം - ചേന്ദമംഗല്ലൂർ- പുൽപറമ്പ്- മാവൂർ- കോഴിക്കോട് വഴി പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ്.

ബഹു തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പറും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കൂടിയായ ജിതിൻ പല്ലാട്ട് ആശംസകൾ അറിയിച്ചു സംസാരിച്ചു. 

കരിങ്കുറ്റി മഞ്ഞപ്പൊയിലിൽ രാവിലെ വൻ സ്വീകരണമാണ് ഒരുക്കിയത്. റോഡിന്റെ ഇരുവശങ്ങളിലുമായി ബസ്സിനെ വരവേൽക്കാൻ നിരവധി ആളുകളാണ് തടിച്ചു കൂടിയത്. വീട്ടമ്മമാരും കുട്ടികളും അടക്കം ധാരാളം പേർ എത്തിയിരുന്നു. പൂമാലയിട്ടും മധുരം വിതരണം ചെയ്തും ആഘോഷമാക്കി. ആദ്യ യാത്രയിൽ എംഎൽഎ ലിന്റോ ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ടും പങ്കുചേർന്നു.



Post a Comment

0 Comments