LATEST

6/recent/ticker-posts

6 വയസ്സുകാരന് രക്ഷയായത് കാർ ഡ്രൈവറുടെ ശ്രദ്ധ; റോഡിനു കുറുകെ ഓടിയ കുട്ടി കാറിന്റെ ബമ്പറിൽ ഇടിച്ചു വീണു.



പന്തീരാങ്കാവ് : വീട്ടുകാരോടൊപ്പം കാറിൽ കയറാൻ റോഡ് കുറുകെ കടന്ന 6 വയസ്സുകാരൻ തിരിഞ്ഞോടി, മറ്റൊരു കാറിൽ ചെന്നിടിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പന്തീരാങ്കാവ് മണക്കടവ് സൗത്ത് ജംക്‌ഷനിൽ ഉച്ചയോടെയാണ് അപകടം. കുട്ടിയുമായി എത്തിയ ബന്ധുക്കൾ റോഡിന് എതിർ വശത്ത് കടയിൽ സാധനം വാങ്ങാൻ പോയതായിരുന്നു. സാധനം വാങ്ങിയ ശേഷം, കുട്ടിയുമായി റോഡ് കുറുകെ കടന്ന് കാറിനടുത്തെത്തുകയും ചെയ്തു.

എന്നാൽ, കാറിന്റെ വാതിൽ തുറക്കുന്നതിനിടെ കുട്ടി കൂടെ ഉള്ളവരുടെ കൈവിട്ട് തിരിച്ചു കടയിലേക്ക് ഓടുകയായിരുന്നു. ഇതേ സമയം എതിർ ദിശയിൽ നിന്ന് എത്തിയ കാറിനു മുന്നിൽ കുട്ടി പെട്ടതു കണ്ട് ഡ്രൈവർ വലത്തോട്ടു തിരിച്ചു കാർ പെട്ടെന്നു നിർത്തി. കാറിന്റെ ഇടത്തെ ബംപറിൽ തട്ടി കുട്ടി തെറിച്ചു റോഡിൽ വീഴുകയായിരുന്നു. കാർ ഡ്രൈവർ തക്കസമയത്ത് വാഹനം നിർത്തിയതിനാൽ കുട്ടി പരുക്കില്ലാതെ രക്ഷപ്പെട്ടു.

Post a Comment

0 Comments