തിരുവമ്പാടി : ഇന്ന് മുതൽ കോഴിക്കോട്, മലപ്പുറം ജില്ലക ളിൽ ആരംഭിക്കുന്ന ജപ്പാൻ മസ്‌തിഷ്ക ജ്വരത്തിന് എതിരായ പ്രതിരോധ കുത്തിവയ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി.
1 മുതൽ 15 വയസ്സു വരെയു ള്ള കുട്ടികൾക്കാണ് പ്രതിരോധ കുത്തിവയ്പ് നൽകുന്നത്. 16 ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ മില്ലി മോഹൻ നിർവഹിക്കും.
ഇന്റർ സെക്ടറൽ കോ - ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു, ജനപ്രതിനിധികൾ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
സ്‌കൂൾ അധ്യാപകർക്കും അങ്കണവാടി അധ്യാപകർക്കും ആശാവർക്കർമാർക്കും സന്നദ്ധപ്രവർത്തകർക്കുമുള്ള ബോധ വൽക്കരണവും പരിശീലനവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.അജിത ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫിസർ ഡോ. കെ.വി.പ്രിയ ബോധവൽക്കരണ ക്ലാസ് എടുത്തു. സ്ഥിരസമിതി അധ്യക്ഷൻ ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു.
സ്‌ഥിരസമിതി അധ്യക്ഷ ബിന്ദു ജോൺസൺ, പഞ്ചായത്ത് അംഗം മറിയാമ്മ വർക്കി, പഞ്ചായത്ത് സെക്രട്ടറി എസ്.ശരത് ലാൽ, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, പിഎച്ച്എൻ സി.ജെ. ത്രേസ്യ, ഇ.കെ. ലിംന, സ്‌കൂൾ പ്രതിനിധി കെ.ബിന്ദു, ഐ സി ഡി എസ് പ്രതിനിധി കെ. രതി എന്നിവർ പ്രസംഗിച്ചു.

0 Comments