കൂടരഞ്ഞി : പൂവാറൻ തോട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി തകർന്ന കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജലവൈദ്യുത പദ്ധതിയുടെ പരിസരത്ത് വച്ച് നടന്ന പരാതിക്കാരുടെ സമരം തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫിന്റെ ഇടപെടലിലെ തുടർന്ന് പരാതിക്കാർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുവാൻ തീരുമാനമായി.
ചർച്ചയിൽ കെഎസ്ഇബി ചീഫ് എൻജിനീയർ പ്രോജക്ട് വിനോദ് വി,
എക്സിക്യൂട്ടീവ് എൻജിനീയർ ഉപേന്ദ്രൻ എം,അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഫൈസൽ, ജനറൽ മാനേജർ മജീദ് കെ എസ്, ആര്യക്കോൺ ഡയറക്ടർ എസ് ശ്യാം, വാർഡ് മെമ്പർ റോയി ആകേൽ, ജലീൽ കൂടാരഞ്ഞി സിപിഎം പൂവാറൻതോട് ബ്രാഞ്ച് സെക്രട്ടറി പ്രനൂപ് കെ എം, സമരസമിതി കൺവീനർ ജിനേഷ് ഈ എസ്, സെക്രട്ടറി മാർട്ടിൻ വടക്കേൽ എന്നിവർ പങ്കെടുത്തു..
സമരം അവസാനിച്ചതായി കൺവീനർ ജിനേഷ് ഈ എസ് , സെക്രട്ടറി മാർട്ടിൻ വടക്കേൽ, വാർഡ് മെമ്പർ, പരാതിക്കാർ, കെഎസ്ഇബി ഉദ്യോഗസ്ഥർ, എന്നിവരുടെ സാന്നിധ്യത്തിൽ എംഎൽഎ ലിന്റോ ജോസഫ് പ്രഖ്യാപിച്ചു.

0 Comments