വിലങ്ങാട് : വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കേരള കത്തോലിക്ക സഭ (കെസിബിസി) നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതി യുടെ ഭാഗമായി ആറു വീടുകൾ കൂടി വെഞ്ചിരിച്ച് കൈമാറി. ആദ്യ മൂന്ന് വീടുകളുടെ വെഞ്ചിരിപ്പ് കർമം ഭദ്രാവതി രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് അരുമച്ചാടത്ത് നിർവഹിച്ചു.
മറ്റൊരു ഭവനത്തിൻ്റെ വെഞ്ചിരിപ്പ് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം (കെഎസ്എസ്എഫ്) ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ ഒരു വീടിൻ്റെ വെഞ്ചിരിപ്പ് നടത്തി. മരുതോങ്കരയിൽ നടന്ന ആറാമത്തെ വിടിൻ്റെ വെഞ്ചിരിപ്പിന് അസിസ്റ്റൻ്റ് വികാരി ഫാ. ഇമ്മാനുവൽ കൂരൂർ നേതൃത്വം നൽകി.
ചടങ്ങിൽ ഹോളിക്രോസ് കോൺ ഗ്രിഗേഷൻ പ്രൊവിൻഷ്യൽ സുപ്പീരി യർ സിസ്റ്റർ അർച്ചന, സിഒഡി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര, ഭദ്രാ വതി രൂപത സോഷ്യൽ സർവീസ് ഡ യറക്ടർ ഫാ. ഏബ്രഹാം അരീപ്പറമ്പിൽ, അസി. വികാരി ഫാ. ലിൻ്റ പുല്ലാട്ട്, മഞ്ഞക്കുന്ന് വികാരി ഫാ. ബോബി പൂവത്തിങ്കൽ, ഫാ. ജോസഫ് കുഴിക്കാട്ടുമ്യാലിൽ, ഫാ. ലിൻസ് മുണ്ടക്കൽ, കെഎസ്എസ്എഫ് സ്റ്റാഫ് ജിൻസ്മോൻ ജോസഫ്, സിഒഡി പ്രോജ ക്ട് കോഓർഡിനേറ്റർ ആൽബിൻ സക്കറിയാസ് തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇതോടെ ദുരന്തബാധിതർക്കായി കൈമാറിയ വീടുകളുടെ എണ്ണം 40 ആയി. ആകെ നിർമിക്കുന്ന 70 വീടു കളിൽ 13 വീടുകളുടെ കുടി വെഞ്ചിരിപ്പ് ഈ മാസം നടക്കും. പ്രളയത്തിലും മണ്ണിടിച്ചിലിലും എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസവും മാന്യമായ ജീവിതവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോ ടെയാണ് കെസിബിസി ഈ സമഗ്ര പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നത്.

0 Comments