LATEST

6/recent/ticker-posts

കാട്ടുപന്നി ആക്രമണം യുഡിഎഫ് പ്രതിനിധികൾ വീട് സന്ദർശിച്ചു.




കൂടരഞ്ഞി : കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ കൂടരഞ്ഞി മാങ്കയം സ്വദേശി പ്ലാക്കിയിൽ പ്രവീൺ മൈക്കിളിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പ്രവീണിനെ പുഷ്പഗിരി - മാങ്കയം റോഡിൽ വച്ച് കാട്ടുപന്നി ഇടിക്കുകയായിരുന്നു. 

തോളെല്ലിന് സാരമായി പരിക്കുപറ്റിയ പ്രവീണിനെ വിട്ടിൽ എത്തി പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു, മണ്ഡലം പ്രസിഡന്റ്‌ സണ്ണി പെരുകിലംതറപ്പേൽ, വൈസ് പ്രസിഡണ്ട് ജോർജുകുട്ടി കക്കാടംപൊയിൽ, യുഡിഫ് കൺവീനർ ഷിബു തോട്ടത്തിൽ, വാർഡ് മെമ്പർമാരായ ലീലാമ്മ മുള്ളനാനിക്കൽ, ഷക്കീന സലീം, നിസാറാബീഗം, സജയ് എം കെ, വിനോദ് മഞ്ഞപ്പാറ, ആയിഷാബി, ജെയിംസ് വേളാശ്ശേരിയിൽ എന്നിവർ സന്ദർശിച്ചു.

Post a Comment

0 Comments