LATEST

6/recent/ticker-posts

സുവർണ ജൂബിലി ആഘോഷമാക്കാൻ ഓർമ്മകളുടെ തീരത്ത് വീണ്ടും അവരെത്തി.




കൂമ്പാറ : ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്.എസ്. ഗ്രാൻഡ് അലുമിനി മീറ്റും യാത്രയയപ്പു സമ്മേളനവും വാർഷികാഘോഷവും നടത്തി ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രാൻഡ് അലുമ്നി മീറ്റ് എം.എൽ.എ. ലിൻ്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. 

ഗ്രാൻ്റ് അലുമ്നി കമ്മറ്റി ചെയർമാൻ വിൽസൻ പുൽവേലിൽ അദ്ധ്യക്ഷനായിരുന്നു. മർക്കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസലാം മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. മർക്കസ് എഡ്യുക്കേഷൻ ഡയരക്ടർ ഉനൈസ് മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. 

മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.ഷുഹൈബ്, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഹെഡ്മിസ്ട്രസ് ആയിഷ ബീവി, പി.ടി.എ. പ്രസിഡൻറ്റ് ബെന്നി എബ്രഹാം, പ്രൻസിപ്പാൾ അബ്ദുനാസിർ കെ, മുൻ പ്രിൻസിപ്പൽ നെൽസൺ ജോസഫ്, മുൻ അധ്യാപകൻ ബാബു പൈക്കാട്ടിൽ, സാമുഹ്യ സാംസ്കാരിക പൊതു പ്രവർത്തകരായ സണ്ണി കിഴക്കരക്കാട്ട്, സി.ആർ. രഞ്ജിത്, ഉലഹന്നാൻ കിഴക്കരക്കാട്ട്, ഡോ. അഷറഫ് കയ്യലശേരി, ഡോ. നാസർ കുന്നുമ്മൽ, ടി.സി. പ്രിൻസ്, വി.കെ. അബ്ദുൾ സലാം, ടി.ടി. അബ്ദുൾ നാസിർ, യു.പി. നഷീദ, മുഹമ്മദ് ഫാരിസ് എന്നിവർ ആശംസ പ്രസംഗം നടത്തി.

 1976 ൽ 55 വിദ്യാർഥികളും നാല് അധ്യാപകരുമായി തുടങ്ങിയ കാലം മുതലുള്ള വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അത്യപൂർവ്വമായ ഒത്തു ചേരൽ ആയിരുന്നു ഗ്രാൻഡ് അലുമ്നി മീറ്റ്.

 പരിപാടിയുടെ ഭാഗമായി ഉദ്ഘാടന സെഷൻ, ബാക്ക് ടു ക്ലാസ് റൂം, പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികൾ തുടങ്ങിയവ ക്രമീകരിച്ചിരുന്നു.

പ്രമുഖ മോട്ടിവേഷൻ ട്രെയിനർ ആയ പ്രവീൺ ചിറയത്ത് പൂർവ വിദ്യാർത്ഥികളുമായി സംവദിച്ചു.

പൗരാവലിയുടെ നേതൃത്വത്തിൽ വാദ്യഘോഷാദികളുടെ അകമ്പടിയോടെ സർവീസിൽ നിന്നും വിരമിക്കുന്ന ഹയർ സെക്കണ്ടറി വിഭാഗം അധ്യാപിക എ.എം.ബിന്ദുകുമാരി, ഹൈസ്കൂൾ വിഭാഗം അധ്യാപകൻ എ.കെ.മുഹമ്മദലി എന്നിവരെ സ്വീകരിച്ചാനയിച്ചു. 

കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജ്കുട്ടി കക്കാടംപൊയിൽ, വാർഡ് മെമ്പർ സക്കീന സലിം, പി.ടി.എ ഭാരവാഹികൾ വിവിധ മർക്കസ് സ്കൂൾ ഹെഡ്മാസ്റ്റർമാരായ നിയാസ് ചോല, മുഹമ്മദ് ബഷീർ ഹെഡ് മിസ്സ്ട്രസ് ആയിഷാബീവി, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, എന്നിവർ ചേർന്ന് ഉപഹാരം നൽകി യാത്രയയപ്പ് നൽകി. 

തുടർന്ന് ഗോൾഡൻ ജൂബിലിയുടെ ഭാഗമായി വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
 1976ൽ വി മൊയ്തീൻ കോയ ഹാജി സ്ഥാപിച്ച സ്കൂൾ 1994ൽ മർകസുസ്സഖാഫത്തി സുന്നിയ്യ ഏറ്റെടുത്തു. യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആയിരത്തിലേറെ വിദ്യാർത്ഥികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്ന ഫാത്തിമാബി സ്കൂൾ അക്കാദമിക രംഗത്തും സാംസ്കാരിക രംഗത്തും മികച്ച പ്രകടനമാണ് കഴിഞ്ഞ വർഷങ്ങളിൽ കാഴ്ചവെച്ചിട്ടുള്ളത്. 

സംസ്ഥാന ഗവർമെന്റിന്റെ പ്രഥമ ലിറ്റിൽ കൈറ്റ്സ് അവാർഡ്, നാഷണൽ സർവീസ് സംസ്ഥാന അവാർഡ്, മികച്ച പി.ടി.എ ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട് .
 സംസ്ഥാന തല ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര-ഗണിതശാസ്ത്ര - പ്രവൃത്തിപരിചയ മേളകളിലും സൗത്ത് ഇന്ത്യൻ സയൻസ് ഫെയറിലും ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്.

അബ്ദുൾ നാസർ കെ പ്രിൻസിപ്പൽ
ഫാത്തിമാബി ഹയർ സെക്കൻ്ററി സ്കൂൾ

Post a Comment

0 Comments