മലപ്പുറം: കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ചർച്ചയില്‍ നിർണായക പങ്കുവഹിക്കുന്നത് മുസ്ലിം ലീഗ്. തിരുവമ്പാടിക്കും പാലക്കും പുറമേ തൊടുപുഴയും വേണമെന്നാണ് മാണി ഗ്രൂപ്പിന്റെ ആവശ്യം.
തൊടുപുഴയ്ക്ക് പകരം അപു ജോസഫിന് മറ്റൊരു സീറ്റ് അന്വേഷിക്കുയാണ് യുഡിഎഫ് എന്നാണ് സൂചന. റോഷി അഗസ്റ്റിനും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. ചർച്ചയില്‍ പുരോഗതിയെന്ന് ലീഗ് നേതൃത്വം അറിയിച്ചു. ജോസുമായി സിപിഎം നേതാക്കളും ചർച്ച നടക്കുന്നുണ്ട്. അതേസമയം, മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കാൻ ജോസ് കെ മാണി 11മണിക്ക് മാധ്യമങ്ങളെ കാണും.
പുറത്ത് നിഷേധിക്കുമ്പോഴും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ മുന്നണി മാറ്റത്തിനുള്ള അണിയറ നീക്കം സജീവമാണ്. ജോസ് കെ മാണി പോകില്ലെന്ന് സിപിഎമ്മിനും ഉറപ്പിക്കാൻ കഴിയുന്നില്ല. ഇടത് നേതാക്കള്‍ റോഷി അഗസ്റ്റിനുമായി ആശയ വിനിമയം തുടരുകയാണ്.
ജോസ് കെ മാണി പോയാലും ഇടതില്‍ ഉറച്ച് നില്‍ക്കാനാണ് റോഷിയുടെ തീരുമാനം. മറ്റന്നാള്‍ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി നിർണായകമാണ്. സ്റ്റിയറിങ് കമ്മിറ്റിയില്‍ മുന്നണി മാറ്റത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം, മുന്നണി മാറ്റം സംബന്ധിച്ച ഒരു ചർച്ചയ്ക്കും പ്രസക്തി ഇല്ലെന്ന് പ്രമോദ് നാരായണൻ എംഎല്‍എ പ്രതികരിക്കുന്നത്. ഇക്കാര്യം ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ശബരിമലയില്‍ മകരവിളക്ക് ദർശനത്തിന് എത്തിയ പ്രമോദ് പറഞ്ഞു.
ജോസിനെ വിളിച്ച് വാസവൻ
ജോസിന്‍റെ നിഷേധക്കുറിപ്പ് വന്നിട്ടും കേരള കോണ്‍ഗ്രസ് മുന്നണി വിടില്ല എന്നുറപ്പിക്കുന്നില്ല സിപിഎം. ജോസുമായി സിപിഎം നേതാക്കള്‍ സംസാരിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. വി എൻ വാസവനാണ് ജോസിനെ വിളിച്ച് സംസാരിച്ചത്. ജോസിനെ കൂടെ നിർത്താനാണ് സിപിഎമ്മിന്‍റെ നീക്കം.

0 Comments