LATEST

6/recent/ticker-posts

ആർ ജെ ഡി നേതാക്കൾ സന്ദർശിച്ചു.




കൂടരഞ്ഞി : കാട്ടുപന്നി ആക്രമണത്തിൽ പരിക്കുപറ്റിയ കൂടരഞ്ഞി മാങ്കയം സ്വദേശി പ്ലാക്കിയിൽ പ്രവീൺ മൈക്കിളിനെ ആർ ജെ ഡി നേതാക്കൾ സന്ദർശിച്ചു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പ്രവീണിനെ പുഷ്പഗിരി മാങ്കയം റോഡിൽ വച്ച് കാട്ടുപന്നി ഇടിക്കുകയായിരുന്നു. 

തോളെല്ലിന് സാരമായി പരിക്കുപറ്റിയ പ്രവീണിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ആർ ജെ ഡി ആവശ്യപ്പെട്ടു. പി എം തോമസ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിളളിൽ, വിൽസൺ പുല്ലുവേലിൽ, ജോളി പൈക്കാട്ട്, ജിൻസ് ഇടമനശ്ശേരിയിൽ എന്നിവർ സന്ദർശിച്ചു.

Post a Comment

0 Comments