കൂടരഞ്ഞി : വൈഎംസിഎ കൂടരഞ്ഞി ചാപ്റ്റർ പൂവാറൻതോടു സ്വദേശിയായ ഓട്ടിസം ബാധിച്ച രോഗിക്ക് കട്ടിൽ നൽകി. വാർഡ് മെമ്പർ റോയ് ആക്കേലിന്റെ സാന്നിധ്യത്തിൽ പ്രസിഡന്റ് തങ്കച്ചൻ കൊച്ചുകൈപ്പേൽ കട്ടിൽ രോഗിയുടെ കുടുംബത്തിന് കൈമാറി.
സാജു വേലിക്കകത്ത്, ബൈജു വരിക്കാനിക്കൽ, അരുൺ കല്ലിടുക്കിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

0 Comments