LATEST

6/recent/ticker-posts

നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.



കൂടരഞ്ഞി : ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ബീച്ച് ആശുപത്രി സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിന്റെയും സംയുക്താഭി മുഖ്യത്തിൽ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് തിമിര രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
 
ക്യാമ്പിൽ 76 പേർ പങ്കെടുത്തതിൽ തിമിര ശസ്ത്രക്രിയ ആവശ്യമുള്ള 8 പേരും ഡയബറ്റിക് റെറ്റിനോപ്പതി 4 കേസും കണ്ടെത്തി. സൗജന്യ നേത്ര പരിശോധന ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജുകുട്ടി കക്കാടംപൊയിൽ ഉദ്ഘാടനം ചെയ്തു. 

മെഡിക്കൽ ഓഫീസർ ഡോക്ടർ പി കെ ദിവ്യ, ഡോ. ബെസി മാത്യു, സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. കെ ആർ.ചിത്ര, നഴ്സിംഗ് ഓഫീസർ കെ.അമ്പിളി, ഒപ്റ്റോമെട്രിസ്റ്റ് എ.വിജീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജു പി ജേക്കബ്, എന്നിവർ സംസാരിച്ചു.
 
എം എൽ എസ് പി മാരായ അനഘ പി, അശ്വതി സി ആർ, ആശമാരായ ബിന്ദു ജോർജ്, ബിന്ദു ജയൻ, ബിന്ദു നന്ദനൻ എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments