ആനക്കാംപൊയിൽ : അധ്യാപകർ സമൂഹത്തിന്റെ വഴികാട്ടികളും നവോത്ഥാന നായകരമാണെന്ന് തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ്. പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കാൻ നേതൃത്വം നൽകിയ ചാവറയച്ചന്റെ മാതൃക ഏറ്റെടുത്ത് കുടിയേറ്റ മേഖലകളിൽ ക്രൈസ്തവ സഭ വിദ്യഭ്യാസ രംഗത്ത് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സെന്റ് മേരിസ് യു പി സ്കൂളിന്റെ നാൽപത്തിയേഴാം വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനേജർ ഫാ. അഗസ്റ്റിൻ പട്ടാനിയിൽ അധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനം നടത്തി. സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ റോയ് ജോസ് സാർ മറുപടി പ്രസംഗം നടത്തി. മുക്കം എ ഇ ഒ ദീപ്തി ടി, വാർഡ് മെമ്പർ മനോജ് വാഴപ്പറമ്പിൽ, അധ്യാപകരായ എബി ദേവസ്യ, ആലീസ് വി തോമസ്, പിടിഎ പ്രതിനിധികളായ ഫ്രിജിൽ വി, ജോസ്ന ജോസ്, വിദ്യാർത്ഥി പ്രതിനിധി കുമാരി അലൈന ബെന്നി എന്നിവർ സംസാരിച്ചു.

0 Comments