തിരുവമ്പാടി : സി.പി.എമ്മിന് രക്തസാക്ഷികളെ ലഭിക്കുമ്പോൾ ലോട്ടറി അടിച്ച പോലെയാണന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റാമെന്ന സന്തോഷത്തിലാണ് പാർട്ടിയെന്നും വി.ഡി സതീശൻ പറഞ്ഞു. പുതുയുഗ യാത്രക്ക് തിരുവമ്പാടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുക യായിരുന്നു അദ്ധേഹം.
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ
കാർഷിക മേഖലയുടെ ഉയർച്ചക്കും വന്യമൃഗശല്യത്തിനെതിരേയും ലോകരാജ്യങ്ങളിൽ നടപ്പാക്കുന്ന തരത്തിലുള്ള പദ്ധതി നടപ്പാക്കും. യു.ഡി.എഫിന് കാർഷിക നയം ഉണ്ടന്നും കൃഷി ചെയ്തതിൻ്റെ പേരിൽ
ഒരു കർഷകനും നഷ്ടമുണ്ടാവുന്ന തരത്തിലേക്ക് പോവില്ലന്നും അദ്ധേഹം പറഞ്ഞു.
കേരളത്തെ രക്ഷിക്കാൻ സ്വപ്ന തുല്യമായ നിരവധി പദ്ധതികളാണ് യു.ഡി. എഫിനുള്ളത് ജാഥ തിരുവനന്തപുരത്തെത്തുമ്പോൾ തന്നെ സർക്കാരിന് അത് മനസ്സിലാവുമെന്നും അദ്ധേഹം പറഞ്ഞു. അയ്യപ്പൻ്റെ സ്വർണ്ണം കട്ടവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത പാർട്ടിയാണ് സി.പി. എമ്മെന്നും വി.ഡി സതീശൻ പറഞ്ഞു.
പത്ത് വർഷമായി കേരളത്തിൽ നടക്കുന്ന ദുർഭരണത്തിന് അന്ത്യം കുറിക്കാനായാണ് പുതുയുഗ യാത്ര. 6 ലക്ഷം കോടി രൂപയുടെ കടബാധ്യതയാണ് കേരളത്തിനുള്ളത്.
തകർന്ന കേരളത്തെ മികച്ച സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നും സതീശൻ പറഞ്ഞു. വെൻ്റിലേറ്ററിൽ കിടക്കുന്ന ആരോഗ്യ കേരളത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിൽ പദ്ധതി തയ്യാറാക്കുമെന്നും ഗൂഗിൽ പേയിൽ കൈക്കൂലി അയച്ച് വിവര സാങ്കേതിക വിദ്യ ഉയർത്തിയ ലോകത്തിലെ ഏക സ്ഥലം പിണറായി വിജയൻ്റെ ഭരണത്തിലാണന്നും ഫ്രഷ് കട്ട് സമരത്തിനലെ എല്ലാ കേസുകളും യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പിൻവലിക്കുമെന്നും സതീശൻ പറഞ്ഞു.
ടീം യു ഡി എഫ് 100 ലധികം സീറ്റ് നേടി വിജയിക്കുമ്പോൾ തിരുവമ്പാടിയിൽ നിന്നും യു.ഡി.എഫ് എം എൽ എ ഉണ്ടാവുമെന്നും വി.ഡി സതീശൻ പറഞ്ഞു.
സ്വീകരണ പരിപാടി എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. സി.കെ കാസിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി പി ജോൺ, രാജു പി നായർ, സി.പി ചെറിയ മുഹമ്മദ്, വി.ഡി ജോസഫ്, കെ.ടി മൻസൂർ, ബാബു പൈക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. നേരത്തെ ജാഥക്ക് ഉജ്വല സ്വീകരണമാണ് തിരുവമ്പാടിയിൽ ലഭിച്ചത്.

0 Comments