LATEST

6/recent/ticker-posts

മൂഫ്രഷ് ഡയറി പ്രോഡക്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.



 കൂടരഞ്ഞി : കൂമ്പാറയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ വനിതകൾക്ക് സ്വയം തൊഴിൽ സബ്സിഡി പദ്ധതി പ്രകാരം ആരംഭിക്കുന്ന മൂഫ്രഷ് ഡയറി പ്രോഡക്റ്റ് യൂണിറ്റ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. 

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജിമ്മി ജോസ് പൈമ്പിള്ളിൽ, സണ്ണി കാപ്പാട്ടുമല, ഗ്രാമപഞ്ചായത്ത് അംഗം ആദർശ് ജോസഫ് , ബ്ലോക്ക് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി. അശോകൻ, ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ ബിജി വിജയൻ എന്നിവർ പ്രസംഗിച്ചു.
   
അൽഫോൻസ, ഷംല, എന്നിവർ ചേർന്ന് ആരംഭിക്കുന്ന മൂഫ്രഷിൽ സ്വന്തം ഫാമിൽ ഉല്പാദിപ്പിക്കുന്ന പാൽ, തൈര്, നെയ്യ്, പനീർ, പേഡ എന്നിവ ശുദ്ധമായ രീതിയിലും കുറഞ്ഞ നിരക്കിലും 
ആകർഷകമായ പാക്കുകളിലായി നേരിട്ടും കൂടരഞ്ഞി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും വിവിധ കടകളിൽ ലഭ്യമാണ്.



Post a Comment

0 Comments