കൂടരഞ്ഞി : പൂവാറൻതോട് പ്രദേശത്തെ കാപ്പിതോട്ടങ്ങളിൽ റിപ്ലാന്‍റേഷൻ നടത്താൻ തീരുമാനിച്ചു. കൃഷി സ്‌ഥലങ്ങളിലെ 40 വർഷത്തിൽ അധികമായ മുഴുവൻ കാപ്പി തോട്ടങ്ങളിലും റീപ്ലാന്റേഷൻ നടത്തു വാൻ കോഫി ബോർഡിന്‍റെ കൽപ്പറ്റ ഓഫീസിലെ ലൈസൺ ഓഫീസർ വെങ്കിട്ടരാജന്‍റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് തീരുമാനമെടുത്തത്.
കാപ്പി കൃഷി ചെയ്യുന്നതിലൂടെ വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകർക്ക് മോചനം ലഭിക്കും. മൂന്നാം വർഷം മുതൽ കാപ്പിയിൽ നിന്നുള്ള വരുമാനം കർഷകന് ലഭിക്കും. കൃഷി ചെയ്യുന്ന എല്ലാ കർഷകർക്കും ആവശ്യമായ സബ്സിഡി ബോർഡ് നൽകും.
വാർഡ് അംഗം റോയി ആക്കേൽ ഉദ്ഘാടനം ചെയ്തു. മോഹനൻ കാരുവായ്ക്കൽ അധ്യക്ഷത വഹിച്ചു. ജോർജ് ചക്കാലക്കൽ, വി.എസ്. രവി എന്നിവർ പ്രസംഗിച്ചു.

0 Comments