കാസർകോട് : ജീവനൊടുക്കിയ സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർ ചിന്നു പാപ്പു(രേഷ്മ)വിന്റെ ആൺസുഹൃത്തിനെ മരിച്ചനിലയിൽ കണ്ടെത്തി. ചൗക്കി സ്വദേശി സന്ദേശിനെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
കാസർകോടൻഭാഷ ഉപയോഗിച്ചുള്ള വീഡിയോകളിലൂടെ ജനശ്രദ്ധ നേടിയ കണ്ടന്റ് ക്രിയേറ്ററായിരുന്നു ചിന്നുപാപ്പു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാസർകോട് ഉളിയത്തടുക്ക ആസാദ് നഗറിലെ വാടകവീട്ടിൽ ചിന്നു പാപ്പുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

0 Comments