LATEST

6/recent/ticker-posts

സ്കൂൾ വാർഷിക ആഘോഷം നടത്തി.




കൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻസ് എൽ. പി.സ്കൂളിന്റെ 77-ാം വാർഷികാഘോഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ജോസഫ് വർഗീസ് പാലക്കാട്ട് അനുഗ്രഹപ്രഭാഷണവും മുക്കം എ ഇ ഒ ദീപ്തി ടി. മുഖ്യപ്രഭാഷണവും നടത്തി.

സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ തോമസ്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർ പേഴ്‌സൺ ആയിഷാബി ഷിയാസ്, വാർഡ് മെമ്പർ സജയ് എം.കെ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ, ലിറ്റിൽ ഫ്ലവർ കിൻഡർ ഗാർഡൻ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഹിത, പി.ടി.എ. പ്രസിഡന്റ് ബോബി വർഗീസ് , എം പി ടി എ പ്രസിഡന്റ് ഷബ്ന തേജസ് വിദ്യാർത്ഥി പ്രതിനിധി കുമാരി വൈഗ സജീഷ് അധ്യാപക പ്രതിനിധി സൗമ്യ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥി പ്രതിഭകൾക്കുള്ള സമ്മാനവിതരണം നടന്നു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരുന്നു.


Post a Comment

0 Comments