കോഴിക്കോട് : പി എസ് സി റാങ്ക് ലിസ്റ്റ് കടലിൽ ഒഴുക്കി ഉദ്യോഗാർഥികളുടെ പ്രതിഷേധം. എൽ .പി സ്കൂൾ ടീച്ചേർസ് ലിസ്റ്റിൽ ഉൾപെട്ടവരാണ് പ്രതിഷേധിച്ചത്. ലിസ്റ്റിൽ ഒരു നിയമനം പോലും നടക്കത്തിലാണ് വലിയ പ്രതിഷേധം ഉണ്ടായത്.
കോഴിക്കോട് കടപ്പുറത്താണ് ഉദ്യോഗാർത്ഥികളായ അധ്യാപകർ റാങ്ക് ലിസ്റ്റ് ഒഴുക്കിയത്. എകദേശം ആയിരത്തോളം പേർ ലിസ്റ്റിലുണ്ട്. ഇതിൽ പലർക്കും നിയമനവുമായി ബന്ധപ്പെട്ട കത്ത് പോയിട്ടുണ്ടെങ്കിലും ഇവർക്ക് പോലും നിയമനം ലഭിച്ചിട്ടില്ല എന്നും നിലവിൽ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും അതിൽ പഴയ ലിസ്റ്റിൽ ഉൾപെട്ടവരെയാണ് നിയമിക്കുന്നതെന്നും ഇവർ ആക്ഷേപിക്കുന്നു. സ്ത്രീകളടക്കം നിരവധി പേരാണ് സമരത്തിൽ പങ്കെടുത്തത്.

0 Comments