തിരുവമ്പാടി : സിലോൺ കടവ് ഇരുമ്പകം - ബൈപ്പാസായി നിർമ്മിക്കുന്ന റോഡിന്റെ പ്രവർത്തി ഉദ്ഘാടനം കോഴിക്കേട്ട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹനൻ കൊട്ടാരത്തിൽ നിർവഹിച്ചു.
അറുപതു വർഷത്തോളം സിലോൺ കടവിൽ നിന്ന് ഇരുമ്പകത്തേക്ക് നടവഴിയായി ഉപയോഗിച്ചിരുന്ന വഴി റോഡായി വികസിപ്പിക്കുന്നതിനാവശ്യമായ സ്ഥലം ഞള്ളത്ത് ബോബൻ റോഡിന് വിട്ടു നല്കി.
ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് സംയുക്തമായി ഫണ്ടുകൾ കണ്ടെത്തി റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കുമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
വാർഡ് മെമ്പർ മറിയാമ്മ ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദീപ ഷൈജോ, തിരുവമ്പാടി പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ, വാർഡ് പ്രസിഡണ്ട് റെജി ചെറിയാൻ, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹി ലിബിൻ എബ്രഹാം, ജിജി ചക്കമൂട്ടിൽ,
റോഡ് കമ്മിറ്റി പ്രസിഡണ്ട് ജോബിഷ് തുടങ്ങിയവർ പ്രസംഗിച്ചു.

0 Comments