തിരുവമ്പാടി : താമരശ്ശേരി താലൂക്ക് പ്രവർത്തന പരിധിയുള്ള വെസ്റ്റേൺ സോൺ അഗ്രികൾച്ചറൽ ഡെവലപ്പ്മെൻ്റ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞടുപ്പിൽ ടി. എം ജോസഫ്, പ്രിൻസ് പുത്തൻകണ്ടം, ബോണി മുട്ടത്ത് കുന്നേൽ, പി. ജെ ജോസഫ് പൈമ്പിള്ളിൽ, സണ്ണി പുതുപറമ്പിൽ, കെ.സി ആൻ്റണി, ജോസഫ് ജോൺ, കെ.പി ബാബു താമരശ്ശേരി, ജോൺസൺ പഴേടത്ത്, മേഴ്സി ആൻ്റണി, മേരി പൗലോസ്, റസീന ഓമശ്ശേരി എന്നിവരെ ഭരണസമിതി അംഗങ്ങളായി തെരഞ്ഞെടുത്തു.
ടി. എം ജോസഫ് പ്രസിഡൻ്റായും പ്രിൻസ് പുത്തൻകണ്ടം വൈസ് പ്രസിഡൻ്റായും തെരഞ്ഞെടുക്കപ്പെട്ടു. ജോയി മ്ളാക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ വിനോദ് കിഴക്കയിൽ, സിജോ വടക്കേൻതോട്ടം, വിൽസൺ താഴത്ത് പറമ്പിൽ, ദിനീഷ് കൊച്ചുപറമ്പിൽ, അഡ്വ നിഷാന്ത് ജോസ്, റൂബി തോമസ്, ആൻസി സെബാസ്റ്റ്യൻ , വി.ടിമാണി, ജോസ് കുട്ടി നീണ്ടിക്കുന്നേൽ, ബെന്നി കാരിക്കാട്ടിൽ, സുനിൽ തട്ടാരു പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

0 Comments