LATEST

6/recent/ticker-posts

തിരുവമ്പാടി പഞ്ചായത്തിൽ ജനകീയ ബജറ്റ് അവതരിപ്പിച്ചു.



തിരുവമ്പാടി പഞ്ചായത്ത് ബജറ്റിൽ സമഗ്രവികസനത്തിനും, സാമൂഹ്യക്ഷേമത്തിനും ഊന്നൽ


തിരുവമ്പാടി : ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് പി ആര്‍ അജിത 2026 ഫെബ്രുവരി 28 ന് അവതരിപ്പിച്ചു. കൃഷി, ആരോഗ്യം, മാലിന്യ സംസ്കരണം, സാമൂഹ്യസുരക്ഷ എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്നതാണ് ബജറ്റ് .  

പഞ്ചായത്ത് പ്രസിഡന്റ് ജിതിന്‍ പല്ലാട്ട് അധ്യക്ഷത വഹിച്ച യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. ആകെ 339501837 രൂപ വരവും 313130055 രൂപ ചെലവും 26371782 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണിത്.

കൃഷിക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം, സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ തുടങ്ങിയ എല്ലാ സമൂഹ മേഖലയിലും വികസനം എത്തിക്കുന്നതിനെ ഉദ്ദേശിച്ചാണ് ബജറ്റ് രൂപകല്പന ചെയ്തത്. റോഡുകളുടെ അറ്റകുറ്റ പണികള്‍ക്കും പരിപാലനത്തിനും 5 കോടി രൂപ നീക്കിവെച്ചു. അങ്കണവാടികളിലൂടെ പോഷകാഹാരം നല്‍കുന്നതിനായി 5000000 രൂപ മാറ്റിവച്ചു.

പഞ്ചായത്തിനെ മുട്ട, പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തമാക്കാൻ മൃഗസംരക്ഷണ മേഖലയെ ശക്തിപ്പെടുത്തും. കുടുംബതല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാൻ കൂട് മത്സ്യ കൃഷി പദ്ധതിയും നടപ്പിലാക്കും. കാർഷിക മേഖലയ്ക്കും, മാലിന്യ നിർമ്മാർ ജ്ജനത്തിനും, പാർപ്പിട പദ്ധതികൾക്കും, വിവിധ ക്ഷേമ പദ്ധതികള്‍ക്കും ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്.

സേവന മേഖല വികസനത്തിന് 23 കോടി (Service Sector) (വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, സാമൂഹ്യക്ഷേമം തുടങ്ങിയ...)

പശ്ചാത്തല മേഖല വികസനത്തിന് 5 കോടി (റോഡ് വികസനം, തെരുവ് വിളക്ക് തുടങ്ങിയ...)

ഉല്‍പാദന മേഖല വികസനത്തിന് 3 കോടി (റോഡ് വികസനം, തെരുവ് വിളക്ക് തുടങ്ങിയ...)

ബജറ്റ് അവതരണ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിന്‍ പല്ലാട്ട് ആമുഖപ്രസംഗം നടത്തി. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ മനോജ് വാഴെപ്പറമ്പില്‍, ഫിറോസ്ഖാന്‍ പി എ, ബിന്ദു ജോണ്‍സണ്‍ മറ്റ് വാര്‍ഡ് ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി ബൈജു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. വികസനത്തിനും സാമൂഹ്യസുരക്ഷയ്ക്കും ഒരുപോലെ മുൻഗണന നൽകുന്ന ബജറ്റാണിതെന്ന് ഭരണസമിതി വിലയിരുത്തി.



Post a Comment

0 Comments