കൂടരഞ്ഞി : ഗ്രീൻസ് കൂടരഞ്ഞിയുടെ ആഭിമുഖ്യത്തിൽ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട എന്റെ ഹൃദയം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അമേരിക്കയിൽ നിന്നുള്ള ലോകപ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ഈനാസ് എ. ഈനാസ് ക്ലാസ് നയിച്ചു.
മറീന കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ഗ്രീൻസ് പ്രസിഡന്റ് ബാബു ചെല്ലന്തറയിൽ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ട മുൻകരുതലുകൾ, ശരിയായ ഭക്ഷണശീലം, വ്യായാമത്തിന്റെ പ്രാധാന്യം, മാനസിക സമ്മർദ്ദം, ശരിയായ ഉറക്കം എന്നിവ ഹൃദയത്തെ എങ്ങനെ സ്വാധീനിക്കുന്നു തുടങ്ങിയ വിഷയങ്ങളിൽ ഡോ. ഈനാസ് വിശദീകരിച്ചു. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിച്ചാൽ പല ഹൃദയരോഗങ്ങളും മുൻകൂട്ടി തടയാനാകുമെന്ന സന്ദേശവും അദ്ദേഹം നൽകി.
പരിപാടിയിൽ 300ലധികം പേർ പങ്കെടുത്തു. ടോമി പ്ലാത്തോട്ടം, അഗസ്റ്റിൻ മുതലക്കുഴി, അഡ്വ. ജിമ്മി ചെറുകാട്ടിൽ, യേശുദാസ് സി. ജോസഫ്, ജയേഷ് സ്രാമ്പിക്കൽ, ജോളി കാരിക്കാട്ടിൽ, ഷിജോ പന്തപ്പിള്ളിൽ എന്നിവർ സംസാരിച്ചു.
ജോയി മച്ചുകുഴിയിൽ, സിൽവിൻ പുതുപ്പിള്ളി, കെ.വി. ജോർജ്, ജോസ് കടമ്പനാട്ട്, നിധിൻ പുലക്കുടിയിൽ എന്നിവർ നേതൃത്വം നൽകി.

0 Comments