LATEST

6/recent/ticker-posts

ഉപേക്ഷിച്ചില്ല… ചേർത്തുപിടിച്ചു., അപകടത്തിൽ തളർന്ന യുവാവിന്റെ ഭാര്യയും അമ്മയും ആദരിച്ചു.




കൂടരഞ്ഞി : സ്വതന്ത്ര ഹോട്ടൽ / റസ്റ്റോറന്റ് അസോസിയേഷൻ ( എസ് എച്ച് ആർ എ) കൂടരഞ്ഞി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൂടെയുണ്ട് എസ് എച്ച് ആർ എ – താങ്ങായ് തണലായ് പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രത്യേക ആദരവു പരിപാടി സംഘടിപ്പിച്ചു. 

 2010 ൽ നടന്ന വാഹനാപകടത്തിൽ അരയ്ക്കു താഴെ തളർന്ന പുഷ്പഗിരി സ്വദേശിയായ അനീഷ് എന്ന യുവാവിനെ വർഷങ്ങളോളം സ്നേഹത്തോടെ പരിചരിച്ച് ചലനശേഷി വീണ്ടെടുക്കാൻ പരിശ്രമിച്ച അദ്ദേഹത്തിന്റെ ഭാര്യയെയും അമ്മയെയും ചടങ്ങിൽ ആദരിച്ചു.

ഇട്ടെറിഞ്ഞുപോയില്ല... ഉപേക്ഷിച്ചില്ല… ചേർത്തുപിടിച്ച് സംരക്ഷിച്ചു എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ആദരവ് സംഘടിപ്പിച്ചത്. പരിപാടി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്തു. വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്കുള്ളിൽ ഉണ്ടായ അപകടത്തെ തുടർന്ന് ഭർത്താവ് തളർന്ന് കിടക്കേണ്ടിവന്നിട്ടും ദുർഘട സാഹചര്യങ്ങളെ അതിജീവിച്ച് ഭർത്താവിനെ ഉപേക്ഷിക്കാതെ സ്നേഹത്തോടെ പരിചരിച്ച് അഭിമാനത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഭാര്യയും അമ്മയും സമൂഹത്തിന് വലിയ മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് അംഗം മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ( എസ് എച്ച് ആർ എ) പ്രസിഡന്റ് വിജയൻ മണിയൻപാറ, വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് പാതിപ്പറമ്പിൽ, കൂമ്പാറ യൂണിറ്റ് പ്രസിഡന്റ് ലാലു കൂമ്പാറ, പാലിയേറ്റീവ് നഴ്സ് ദീപ ജോഷി, പാലിയേറ്റീവ് കെയർ കൂമ്പാറ യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴുമ്പിൽ, ( എസ് എച്ച് ആർ എ) വനിതാ പ്രസിഡന്റ് രമണി ബാലൻ, ചിക്കൻ അസോസിയേഷൻ പ്രസിഡന്റ് എൻ.എ. മുനീർ, ജോസഫ് ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

മൗണ്ട് ഹീറോസ് അഡ്മിന്മാരായ അനീഷ് പുത്തൻപുര, ജയേഷ് സ്രാമ്പിക്കൽ, സ്റ്റാൻലി ജോർജ്, മിനർവ്വ ഷുക്കൂർ, ചാക്കോ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. 



Post a Comment

0 Comments