തിരുവനന്തപുരം : സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനോട് നടൻ മമ്മൂട്ടി പറഞ്ഞ ഒരു കാര്യത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടി പറഞ്ഞതിനെ എന്തും വിവാദമാക്കാൻ നടക്കുന്നവർ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മമ്മൂട്ടിക്കെതിരെ വ്യാപക പ്രചാരണം നടന്നു. അതിൽ അദ്ദേഹത്തിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ പ്രത്യേകിച്ച് സിപിഐഎമ്മിന്റെ ഏതെങ്കിലും ആളുകൾക്ക് ബന്ധമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'വയനാട് ടൗൺഷിപ്പ് കാണാൻ ആരും ക്ഷണിക്കാതെ തന്നെ ഒരുപാട് ആളുകൾ എത്തി. അങ്ങനെ വന്ന ഒരാളാണ് മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി. ആരെയും അറിയിച്ചുകൊണ്ടായിരുന്നില്ല മമ്മൂട്ടിയുടെ സന്ദർശനം. വരണമെന്ന് തോന്നി അദ്ദേഹം എത്തിയതാണ്.

0 Comments