LATEST

6/recent/ticker-posts

തേൻ വിപണന കേന്ദ്രം ആരംഭിച്ചു.




തിരുവമ്പാടി : കൊടുവള്ളി ബ്ലോക്കിലെ തേനീച്ച കർഷകരുടെ കൂട്ടായ്മയായ തുഷാര ഹണി ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി തമ്പലമണ്ണയിൽ വിവിധ തരം തേനും തേൻ ഉൽപ്പന്നങ്ങളുടെയും വിപണന കേന്ദ്രം ആരംഭിച്ചു. പഞ്ചായത്ത് അംഗം ഷീബ പ്രകാശ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. 

കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കർഷകർ നേരിട്ട് ഉൽപ്പാദിപ്പിക്കുന്ന ശുദ്ധമായ തേനും തേൻ അടിസ്ഥാനമാക്കിയുള്ള വിവിധ ഉൽപ്പന്നങ്ങളും കേന്ദ്രത്തിൽ ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സംഘം പ്രസിഡന്റ് ടി.ജെ. ജോണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജെ. തോമസ്, ജോയിന്റ് സെക്രട്ടറി കെ.പി. ജോസ് കുട്ടി, സിബി തോമസ് എന്നിവർ പ്രസംഗിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 9846310675

Post a Comment

0 Comments