LATEST

6/recent/ticker-posts

കൂടരഞ്ഞിയിൽ വാഹനാപകടം.



കൂടരഞ്ഞി : കൂടരഞ്ഞിയിൽ നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന വാഴക്കാട് സ്വദേശികൾ സഞ്ചരിച്ച കാർ ഇന്നലെ വൈകുന്നേരം 5.15 ഓടെ കൂടരഞ്ഞി പട്ടോത്ത് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തകർന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.

അപകടത്തിൽ പരിക്കേറ്റ വാഴക്കാട് സ്വദേശികളായ വിജേഷ്, വിവേക് എന്നിവരെ ഉടൻ തന്നെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭ്യമായ പ്രാഥമിക വിവരം.

Post a Comment

0 Comments