LATEST

6/recent/ticker-posts

പ്രണയിച്ച് വിവാഹം കഴിച്ച ശേഷം മതം മാറ്റാൻ ശ്രമം. വിസമ്മതിച്ചപ്പോൾ ഉപേക്ഷിച്ചു മുങ്ങി. ഭർത്താവിന് എതിരെ കേസ്:




കൂടരഞ്ഞി : പ്രണയം നടിച്ച് 21 കാരിയെ വിവാഹം കഴിച്ച് മതം മാറ്റാൻ ശ്രമിച്ച കക്കാടം പൊയിൽ സ്വദേശി ഷാഹുൽ ഹമീദ് കസ്റ്റഡിയിൽ. മതം മാറാൻ വിസമ്മതിച്ചതോടെ യുവതിയെയും കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച് ഷാഹുൽ ഹമീദ് (27) കടന്നു കളയുകയായിരുന്നു. 

തൃശൂർ സ്വദേശിയാണ് 21 കാരി. ഷാഹുൽ ഹമീദും യുവതിയും ഒരുമിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. പരിചയം ഒടുവിൽ വിവാഹത്തിൽ എത്തുകയായിരുന്നു. യുവതിയെ വിശ്വസത്തിലെടുക്കാൻ ഗുരുവായൂർ അമ്പലനടയ്‌ക്ക് പുറത്ത് വച്ചായി വിവാഹം. അതിന് ശേഷം ഇരുവരും ഒന്നിച്ച് ജീവിക്കാൻ തുടങ്ങുകയും കുട്ടിയുണ്ടാവുകയും ചെയ്തു.

വിവാഹത്തിന് മുൻപ് ഒരിക്കലും മതം മാറുന്ന കാര്യം ഷാഹുൽ ഹമീദ് പറഞ്ഞിരുന്നില്ലെന്ന് യുവതി പറയുന്നു. എന്നാൽ വിവാഹത്തിന് ശേഷം സ്ഥിതി മാറി. മതം മാറാൻ യുവാവിന്റെ വീട്ടുകാർ നിരന്തരം സമ്മർദ്ദം ചെലുത്താൻ തുടങ്ങി. കുഞ്ഞുണ്ടായതോടെ ഇവരുടെ യഥാ‍ർത്ഥ സ്വഭാവം പുറത്തുവരാൻ തുടങ്ങി. അമ്മയെയും കുഞ്ഞിനെയും അം​ഗീകരിക്കണമെങ്കിൽ ഭർത്താവിന്റെ മതം സ്വീകരിക്കണമെന്നും ഇവർ നി‍ർബന്ധം പിടിച്ചു. യുവതിയെ ക്രൂരമായി മർദിക്കുകയും ചെയ്തു. ബലമായി പൊന്നാനിയിലേക്ക് യുവതിയെ കൊണ്ടുപോകാനും ഇവ‍ർ ശ്രമിച്ചു. എന്നാൽ യുവതി വിസമ്മതിച്ചതോടെ ഷാഹുൽ ഹമീദ് ഇവരെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.

പിന്നീട് യുവാവ് സമാന രീതിയിൽ ഒരു ക്രിസ്ത്ര്യൻ പെൺകുട്ടിയേയും പ്രണയം നടിച്ച് വിവാഹം കഴിക്കാൻ നീക്കം നടത്തുന്നതായ വിവരം 21 കാരിക്ക്‌ ലഭിച്ചതോടെ പൊലീസിനെ സമീപിക്കുകയുമായിരുന്നു. തിരുവമ്പാടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Post a Comment

0 Comments