LATEST

6/recent/ticker-posts

സി.കെ കാസിം കൂടരഞ്ഞിയെ പ്രവർത്തകർ മാലയിട്ട് സ്വീകരിക്കുന്നു.




കൂടരഞ്ഞി : നീണ്ടുനിന്ന ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് മുസ്ലിം ലീഗ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ തിരുവമ്പാടി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമായി. മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിയായി സി.കെ കാസിം കൂടരഞ്ഞിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മലയോര മേഖലയായ തിരുവമ്പാടിയിൽ ഇത്തവണ ശക്തമായ പോരാട്ടത്തിനാണ് സാധ്യതയെന്ന വിലയിരുത്തലുകൾക്കിടെ, പ്രധാന മുന്നണികൾ തമ്മിലുള്ള മത്സരം കൂടുതൽ കടുത്തതായി, ഇരു മുന്നണികൾക്കും നിർണായകമായ ഈ മണ്ഡലം അസ്തിത്വ പോരാട്ടം എന്ന നിലയിലേക്ക് ഉയർന്നിരിക്കുകയാണ്.

എൽഡിഎഫിനായി സിറ്റിംഗ് എം.എൽ.എയായ ലിന്റോ ജോസഫാണ് വീണ്ടും ജനവിധി തേടുന്നത്. മണ്ഡലത്തിൽ കഴിഞ്ഞ കാലയളവിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്ന പ്രധാന പ്രചാരണ ആയുധം. അതേസമയം, മുസ്ലിം ലീഗിന്റെ ഉറച്ച സ്വാധീനമേഖലയായ തിരുവമ്പാടിയിൽ നാട്ടുകാരനായ സി.കെ കാസിം കൂടരഞ്ഞിയുടെ സ്ഥാനാർഥിത്വം യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നതായാണ് വിലയിരുത്തൽ.

വോട്ടർമാരുടെ മനസ്സ് ആരിലേക്കാണ് തിരിയുന്നതെന്നത് പ്രവചനാതീതമാണെന്നും, സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ശ്രദ്ധേയമായ പോരാട്ടമായി തിരുവമ്പാടി മാറി.


Post a Comment

0 Comments