കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഓശാന ഞായർ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആചരിച്ചു. വിശ്വാസികളുടെ പ്രാർത്ഥനാ നിനാദങ്ങൾക്കിടയിൽ നടന്ന തിരുക്കർമ്മങ്ങൾ ദൈവാനുഭവത്തിന്റെ ആത്മീയത നിറച്ചതായി. ഓശാന തിരുനാളിന്റെ ഭാഗമായി വെഞ്ചരിച്ച കുരുത്തോല വിശ്വാസികൾക്ക് വിതരണം ചെയ്തു.
തുടർന്ന് കുരുത്തോല കൈകളിൽ ഉയർത്തിപ്പിടിച്ച് ഭക്തർ ദേവാലയത്തിലേക്ക് പ്രദക്ഷിണമായി എത്തി., കുരുത്തോല പ്രദക്ഷിണം വിശ്വാസത്തിന്റെ ഉണർവ്വും ഐക്യവും വിളിച്ചോതുന്നതായി.
തിരുക്കർമ്മങ്ങൾക്ക് പള്ളി വികാരി റവ. ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ മുഖ്യകാർമികത്വം വഹിച്ചു. സഹകാർമികരും വിശ്വാസികളും സജീവമായി പങ്കെടുത്ത ചടങ്ങുകൾ ആത്മീയ ഭംഗി വർധിപ്പിച്ചു.

0 Comments