കൂടരഞ്ഞി : പനക്കച്ചാൽ കൂരിയോട് ഉന്നതിയുടെ താഴെ മുള്ളൻ പന്നിയുടെ പകുതിയോളം ഭാഗം ഏതോ അജ്ഞാത ജീവി തിന്ന് ബാക്കിയിട്ടതായി പ്രദേശവാസികൾ കണ്ടെത്തി.
കഴിഞ്ഞകാലങ്ങളിൽ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ഈ പ്രദേശത്ത് രാത്രികാലങ്ങളിൽ പുലിയുടേതെന്ന് സംശയിക്കാവുന്ന ശബ്ദങ്ങൾ കേൾക്കാറുണ്ടെന്നും, സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന ഉന്നതി ഉൾപ്പെടുന്ന പ്രദേശമാണിതെന്നും നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നു.
ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി ഫോറസ്റ്റ് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആർ.ജെ.ഡി പെരുമ്പൂള മേഖല യോഗം ആവശ്യപ്പെട്ടു. അബ്ദുൽ ഷുക്കൂർ കിഴക്കൻ വീട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോർജ് പ്ലാക്കാട്ട്, ജോർജ് പാലമുറി, കുര്യാച്ചൻ കുര്യാളശ്ശേരിൽ, ശിവൻ, സുരേഷ് പനക്കൽ, സുരേഷ് ബാബു സി, ബാബു കരിയാത്തുംകുഴിയിൽ തുടങ്ങിയവർ സംസാരിച്ചു.

0 Comments