LATEST

6/recent/ticker-posts

തൊണ്ടിമ്മൽ വാർഡിൽ യുഡിഎഫ് കൺവെൻഷൻ നടത്തി.



തിരുവമ്പാടി : നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി. കെ. കാസിമിന്റെ തിരഞ്ഞെടുപ്പ് പ്രചരണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി തൊണ്ടിമ്മൽ വാർഡിൽ യുഡിഎഫ് കൺവെൻഷൻ നടത്തി. പഞ്ചായത്ത് യുഡിഎഫ് വൈസ് ചെയർമാൻ സുന്ദരൻ എ. പ്രണവം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ പി. സിജു അധ്യക്ഷത വഹിച്ചു. ഹനീഫ ആച്ചപറമ്പിൽ, ഷിജു ചെമ്പനാനി, എം.ജി. മാത്യു, ഗോപിനാഥൻ മുത്തേടം, കെ. കെ. അബ്ദുൾ ബഷീർ, ജോർജ് കുന്നുമ്മൽ, ദാമോദരൻ ആറാംപുറത്ത്, ദിനേശൻ ഒഴലൂർ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments