LATEST

6/recent/ticker-posts

മുക്കത്ത് പുഴയോരം ഹോട്ടലിൽ കളവ് നടത്തിയ മോഷ്ടാവിനെ പിടികൂടി.




മുക്കം : കാരശ്ശേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പുഴയോരം ഹോട്ടലിൽ മാർച്ച് 9ന് പുലർച്ചെ മോഷണം നടത്തിയ മണ്ണാർക്കാട് തെങ്കര സ്വദേശി തരിശിൽ സുരേഷിനെ മുക്കം സബ് ഇൻസ്പെക്ടർ ശ്രീരാഗ് .കെ. യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു . 

പാലക്കാട് ചന്ദ്രനഗർ എന്ന സ്ഥലത്ത് വെച്ചാണ് ഇന്നലെ വൈകുന്നേരം പ്രതിയെ എസ്.ഐ ശ്രീരാഗ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീസ് കെ എം, ശരത് എന്നിവർ ചേർന്ന് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത് . പ്രതിക്ക് പാലക്കാട് ജില്ലയിലെ ആറ് പോലീസ് സ്റ്റേഷനുകളിലും കോഴിക്കോട് സിറ്റിയിലും കളവ് കേസുള്ളതായി പോലീസ് അറിയിച്ചു . 

പ്രതി മോഷണം നടത്തുന്നതിന് ഒരു ദിവസം മുന്നേ ജോലി ചോദിച്ചു മുക്കത്തെ പുഴയോരം കടയിൽ പോയിരുന്നു എന്നും പ്രതിയോട് കടയുടെ ഉടമ ജോലി തരണമെങ്കിൽ വിശദമായി അഡ്രസ്സ് വേണമെന്ന് പറയുകയും ചെയ്തതിൽ ആധാർ കാർഡ് , ഫോൺ നമ്പർ ഒന്നും നൽകാത്ത പ്രതിക്ക് ഹോട്ടലിൽ ജോലി നൽകാത്തതിനുള്ള വിരോധം ആണ് അതേ കടയിൽ പ്രതി വീണ്ടും മോഷണം നടത്തിയത് എന്ന് മുക്കം പോലീസിനോട് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 

മോഷണത്തിന് ശേഷം പ്രതി പിന്നീട് ഒളിവിൽ താമസിക്കുകയായിരുന്നു , സിസിടിവി ദൃശ്യങ്ങളുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെയാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. താമരശ്ശേരി കോടതിയിൽ പ്രതിയെ ഇന്ന് ഹാജരാക്കും.


Post a Comment

0 Comments